ഭൂമി ​ൈകയേറി തോട് കോരി; ഹരജിയുമായി സ്​ഥലമുടമ

കേച്ചേരി: വെള്ളക്കെട്ടി​െൻറ മറവിൽ സ്വകാര്യ ഭൂമിയുടെ മതിൽ പൊളിക്കുകയും ഭൂമി ൈകയേറി തോടു കോരുകയും ചെയ്തതിനെതിരെ ഹൈകോടതിയിൽ ഹരജി. ചൂണ്ടൽ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവർക്കെതിരെയാണ് സ്ഥലമുടമ സുനിൽ പരാതി നൽകിയത്. പ്രളയമുണ്ടായ 16ന് ശേഷം വെള്ളം ഇറങ്ങിപ്പോയി 24ന് പഞ്ചായത്ത്, വില്ലേജ് അധികൃതർ എത്തി 125 മീറ്റർ നീളമുള്ള മതിൽ പൊളിച്ചു നീക്കുകയായിരുന്നു. ഭൂമി ൈകയേറി നടുവിലൂടെ ജെ.സി.ബി ഉപയോഗിച്ച് വലിയതോട് കീറുകയും ചെയ്തു. 12 വർഷം മുമ്പ് രണ്ട് കെട്ടിടങ്ങളുള്ള പുരയിടം എന്ന് രേഖയിലുള്ള ഭൂമി വാങ്ങിയത്. കെട്ടിട -ഭൂ നികുതികൾ അടച്ചിരുന്ന ഭൂമിയിലാണ് സ്ഥലമുടമക്ക് നോട്ടീസ് പോലും നൽകാതെ മതിൽ പൊളിച്ചത്. നടപടി വിവാദമായതോടെ അധികൃതർ പ്രവൃത്തികൾ നിറുത്തി വെച്ചു. അനധികൃത ൈകയേറി തടയണമെന്നും തകർത്ത മതിൽ പുനഃസ്ഥാപിക്കാൻ അനുമതി വേണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. തോട്ടിൽ മണ്ണ് നിറഞ്ഞും കാട് പിടിച്ചും നീരൊഴുക്കില്ലാത്ത അവസ്ഥയിലാണ്. തോട്ടിലെ കാടും മാലിന്യങ്ങളും പഞ്ചായത്ത് നീക്കം ചെയ്യാതിരുന്നതാണ് പ്രദേശത്ത് വെള്ളക്കെട്ടിനിടയാക്കിയതെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.