ചാവക്കാട്: ഒരുമനയൂർ പഞ്ചായത്തിൽ സർക്കാറിെൻറ ഭക്ഷ്യവസ്തുക്കളടങ്ങിയ പ്രളയ ദുരിതാശ്വാസ കിറ്റ് വിതരണത്തിൽ അപാകത വരുത്തിയ വില്ലേജ് ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വില്ലേജ് ജീവനക്കാരെൻറ തെറ്റായ നടപടി കാരണം അമ്പതോളം കുടുംബങ്ങൾക്ക് ദുരിതാശ്വാസ കിറ്റ് ലഭിക്കാൻ വൈകിയ സംഭവവും ഉണ്ടായതായും പ്രസിഡൻറ് കെ. ആഷിത, വൈസ് പ്രസിഡൻറ് ലീന സജീവൻ, വികസന സ്ഥിരം സമിതി അധ്യക്ഷ ജസീറ ജംഷീർ, അംഗം വി. ഹംസക്കുട്ടി, മുൻ പ്രസിഡൻറ് കെ.ജെ. ചാക്കോ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വില്ലേജ് അസിസ്റ്റൻറിെൻറ നേതൃത്വത്തില്‍ രാഷ്ട്രീയപ്രേരിതമായാണ് വിതരണം നടന്നത്. പട്ടികയില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് വിതരണം ചെയ്യാതെ കിറ്റുകള്‍ സ്‌റ്റോറില്‍ വെച്ചുപൂട്ടി സ്ഥലം വിടുകയാണ് വില്ലേജ് അസിസ്റ്റൻറ് ചെയ്തത്. ഇത് ബഹളത്തിനും കാരണമായി. പഞ്ചായത്ത് ഭരണസമിതിയുമായി കൂടിയാലോചിക്കാതെയാണ് വില്ലേജ് അസിസ്റ്റൻറ് കിറ്റ് വിതരണം നടത്തിയത്. ഇയാൾ സ്വന്തം നിലക്ക് പട്ടിക തയ്യാറാക്കുകയായിരുന്നു. തിരുവോണനാളില്‍ പഞ്ചായത്തിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്ത കിറ്റ് വിതരണം പോലും ഭരണസമിതിയെ അറിയിക്കാന്‍ വില്ലേജ് അധികാരികള്‍ തയ്യാറായില്ല. രാഷ്ട്രീയപ്രേരിതമായി കിറ്റ് വിതരണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.