ഒല്ലൂർ: പുത്തൂര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ കടത്തിയ സംഭവം വിവാദത്തിൽ. സംഭവത്തിൽ ആറ് താൽക്കാലിക വനിത ജീവനക്കാരെ പിരിച്ചുവിടാനുള്ള മാനേജരുടെ തീരുമാനത്തിനെതിരെ ഒരു വിഭാഗം എതിർപ്പുയർത്തിയതാണ് വിവാദത്തിലാക്കിയത്. ഇതോടെ വിഷയം ബുധനാഴ്ച പുത്തൂർ പഞ്ചായത്ത് പ്രസിഡൻറിെൻറ സാന്നിധ്യത്തിൽ ഓഫിസിൽ ചർച്ച െചയ്ത് പരിഹരിക്കാൻ താൽക്കാലിക ധാരണയായി. കഴിഞ്ഞ വെള്ളിയാഴ്ച വെള്ളം കയറി നശിച്ച സാധനങ്ങൾ മാറ്റാൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ചാക്കിൽ കൊണ്ടുപോവാൻ ഓട്ടോയിൽ കയറ്റുന്നതിനിടെ ആളുകളെത്തി തടഞ്ഞ്, സാധനങ്ങള്‍ കടത്തുകയാണെന്ന് പരാതി ഉന്നയിച്ചിരുന്നു. എന്നാൽ വെള്ളം കയറിയ സാധനങ്ങൾ നശിപ്പിക്കുന്നതിനായി കൊണ്ടുപോവുകയായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. ഇവിടെ നേരത്തെ ചുമട്ടുതൊഴിലാളികളുമായുണ്ടായിരുന്ന തർക്കമാണ് ഇപ്പോഴത്തെ സംഭവത്തിന് കാരണമെന്ന് പറയുന്നു. ഇവരുെട സമ്മർദത്തെ തുടർന്നായിരുന്നു ആറ് താൽക്കാലിക വനിത ജീവനക്കാരെ പിരിച്ചുവിടാൻ മാനേജർ തീരുമാനമെടുത്തത്. ഇക്കാര്യമറിയിച്ച് ഇവർക്ക് കത്തും നൽകി. ഇതിനിടയിൽ റീജനൽ മാനേജർ സ്ഥലത്തെത്തി പരിശോധന നടത്തി. സൂപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിക്കാനിരിക്കെയുണ്ടായ സംഭവത്തിൽ വകുപ്പിനും അപമാനമുണ്ടാക്കുന്നതാണ് ഇക്കാര്യമെന്നും, പരിശോധിക്കണമെന്നും നിർദേശമുയർന്നു. ഇതനുസരിച്ച് താൽക്കാലിക ജീവനക്കാരോടും ബുധനാഴ്ച പഞ്ചായത്ത് ഓഫിസിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്. പരിശോധിച്ചതിൽ വെള്ളം കയറി കേടുവന്ന സാധനങ്ങൾ തന്നെയായിരുന്നു ഇവർ കൊണ്ടുപോയിരുന്നതെന്നാണ് അറിയാനായതെന്ന് സൈപ്ലകോ അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.