മത്സ്യത്തൊഴിലാളുടെ ത്യാഗ സന്നദ്ധത ഇതര സംസ്ഥാനങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തതെന്ന് സിറ്റിപൊലീസ് കമീഷണർ ചാവക്കാട്: പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികൾ, ആംബുലൻസ്, സന്നദ്ധ സംഘടന പ്രവർത്തകരെ ചാവക്കാട് ജനമൈത്രി പൊലീസ് ആദരിച്ചു. ചാവക്കാട് വ്യാപാര ഭവനിൽ നീണ്ട കരഘോഷത്തിനിടയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 110 പേർ ആദരം ഏറ്റുവാങ്ങി. ചുഴികുത്തി ഒഴുകിയ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ സ്വജീവൻ മറന്ന് തയ്യാറായ മത്സ്യത്തൊഴിലാളികളുടെ ത്യാഗ സന്നദ്ധത ഇതര സംസ്ഥാനങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സിറ്റി പൊലീസ് കമീഷണർ ജി.എസ്. യതീഷ് ചന്ദ്ര പറഞ്ഞു. രക്ഷിക്കാനായി അപകടം പിടിച്ച പുഴയിലേക്ക് വീണ്ടും പോകുന്ന മത്സ്യത്തൊഴിലാളികളെ കണ്ട് ഉത്തരേന്ത്യയിൽ നിന്നെത്തിയ ആർമി, നാവിക ഉന്നത ഉദ്യോഗസ്ഥർ പോലും അത്ഭുതത്തോടെയാണ് നോക്കിനിന്നത്. നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. കുന്നംകുളം ഡിവൈ.എസ്.പി ഷിനോജ്, ഒരുമനയൂർ, കടപ്പുറം പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. ആഷിത, പി.കെ. ബഷീർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എ.സി. ആനന്ദൻ, ചാവക്കാട് എസ്.ഐ ജയപ്രദീപ്, എ.എസ്.ഐ അനിൽ മാത്യു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.