വടക്കാഞ്ചേരി: ഓണത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് നൽകിയ അരിയിൽ തൂക്കത്തിൽ കൃത്രിമം കാട്ടിയെന്ന പരാതിയിൽ മണലിത്തറ വീരോലിപ്പാടം എ.എൽ.പി സ്കൂൾ പ്രധാനാധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. രക്ഷിതാക്കളുടെയും നാട്ടുകാരുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂൾ മാനേജറുടെ നടപടി. ഓണത്തിന് സൗജന്യമായി വിദ്യാർഥികൾക്ക് അഞ്ചു കിലോ അരി നൽകാനാണ് സർക്കാർ ഉത്തരവെങ്കിലും രണ്ട് കിലോ കുറച്ച് വിതരണം ചെയ്തെന്നാണ് ആരോപണം. തൂക്കകുറവിനെ സംബന്ധിച്ച് പ്രധാനാധ്യാപികയോടും സഹഅധ്യാപകരോടും ചോദിച്ചപ്പോൾ, സർക്കാർ പറഞ്ഞ അളവിലുള്ള അരി തന്നിട്ടില്ലെന്നായിരുന്നു മറുപടി. ഇത് തെറ്റാണെന്ന് അന്വേഷണത്തിൽ മനസ്സിലായി. കഴിഞ്ഞ വർഷവും ഇതുപ്രകാരമാണ് നൽകിയതെന്നും പാൽ, പച്ചക്കറി, കോഴിമുട്ട എന്നിവ വാങ്ങുന്നതിലും വ്യാപക അഴിമതി നടക്കുന്നതായും സ്കൂളിനെതിരെ ആരോപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.