ഇരിങ്ങാലക്കുട: തമിഴ്‌നാട്ടിലെ സേലത്തു നടന്ന ബസ് അപകടത്തില്‍ മരിച്ച ഇരിങ്ങാലക്കുട എടക്കുളം സ്വദേശികളായ ദമ്പതികൾ പുന്നാംപറമ്പില്‍ ഊക്കന്‍ സിജി വിന്‍സെൻറിനും ഭാര്യ ഡിനിക്കും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. എടക്കുളം സെൻറ് സെബാസ്റ്റ്യന്‍ പളളിയില്‍ നടന്ന സംസ്‌കാര ചടങ്ങുകളിൽ സി.എന്‍. ജയദേവന്‍ എം.പി, ഇരിങ്ങാലക്കുട രൂപത ബിഷപ് പോളി കണ്ണുക്കാടന്‍, പൂമംഗലം പഞ്ചായത്ത് പ്രസിഡൻറ് വര്‍ഷ രാജേഷ് തുടങ്ങിയവരും നാട്ടുകാരും ബന്ധുക്കളും മരണമടഞ്ഞ ദമ്പതിമാരുടെ സഹപ്രവര്‍ത്തകരും അടക്കം ഒട്ടേറെപേർ പങ്കെടുത്തു. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചിരുന്നു. മരിച്ച ദമ്പതികളുടെ മകന്‍ ഏദന്‍ (മൂന്ന്) രക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.