കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്​: വിവേകാനന്ദയിൽ എ.ബി.വി.പിയും എം.ഡിയിൽ എസ്.എഫ്.ഐയും നിലനിർത്തി

കുന്നംകുളം: കിഴൂർ ശ്രീ വിവേകാനന്ദ കോളജ് യൂനിയൻ തുടർച്ചയായി 19ാം വർഷവും എ.ബി.വി.പിക്ക് ലഭിച്ചു. മുഴുവൻ സീറ്റിലും എ.ബി.വി.പി വിജയം നേടി. പഴഞ്ഞി എം.ഡി കോളജിൽ ഇക്കുറിയും എസ്.എഫ്.ഐ മുഴുവൻ സീറ്റും നേടി. വിവേകാനന്ദ കോളജ് യൂനിയൻ ചെയർമാൻ ജിഷിൻരാജ്, വൈസ് ചെയർമാൻ കൃഷ്‌ണേന്ദു, ജനറൽ സെക്രട്ടറി മഹേഷ് സി. ജയൻ, ജോയൻറ് സെക്രട്ടറി അഞ്ജു, യു.യു.സി പി.ബി. ശരത്ത്, ഫൈൻ ആർട്സ് സെക്രട്ടറി ജീവ പി. സജീവ്, എഡിറ്റർ ജിജിൻലാൽ, ജനറൽ ക്യാപ്റ്റൻ മിഥുൻ എന്നിവർ വൻ ഭൂരിപക്ഷത്തിലാണ് സീറ്റ് സ്വന്തമാക്കിയത്. കൂടാതെ മറ്റു സീറ്റുകളും എ.ബി.വി.പി നിലനിർത്തി. പഴഞ്ഞി മാർ ഡയനേഷ്യസ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ. ജിഷ (ചെയർ.), സിൽന സുനിൽ (വൈസ് ചെയർ.), വിഷ്ണു നാരായണൻ (ജന. സെക്ര.), കെ. ഷാരിഗ (ജോ. സെക്ര.), കെ. അഭിമന്യു, എ.എ. ഷാബിർ സലിം (യു.യു.സി), മുഹമ്മദ് സഹൽ എം.ജെ (എഡിറ്റർ), പി.എസ്. കിരൺകുമാർ (ഫൈൻ ആർട്സ്), നീരജ് ഇ. ഫിന്നി (ജന. ക്യാപ്റ്റൻ) എന്നിവർ വിജയിച്ചു. ഇരു വിഭാഗവും ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.