വെള്ളപ്പൊക്ക കെടുതിയും പരിഹാരമാർഗ്ഗങ്ങളും: ചർച്ച

വാടാനപ്പള്ളി: ശഹീദ് ഫൈസൽ ഓർഫനേജിൽ 'വെള്ളപ്പൊക്ക കെടുതിയും പരിഹാരമാർഗങ്ങളും' എന്ന തലക്കെട്ടിൽ ടീൻ ഇന്ത്യ ആൻഡ് മലർവാടി ബാലസംഘം ചർച്ചാസംഗമം നടത്തി. ദുരിത ബാധിതരായ കുട്ടിയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത കുട്ടികളും ഒത്തുചേർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച റെസ്ക്യു റിലീഫ് വാടാനപ്പള്ളി അഡ്മിൻ പി.എം. ശരീഫ് ഉദ്ഘാടനം ചെയ്തു. ടീൻ ഇന്ത്യ ആൻഡ് മലർവാടി ബാലസംഘം കോഒാഡിനേറ്റർ ഫാസിൽ അധ്യക്ഷത വഹിച്ചു. നിസാർ, വിദ്യാർഥി പ്രതിനിധികളായ ഒ.ബി. അൻസിൽ, റമീം, സിനാൻ, സനീർ, സജാദ്, ഫഹദ്, അഫ്സൽ, ഇമ്റാൻ, സജീർ, ഇഹ്സാൻ എന്നിവർ സംസാരിച്ചു. ടീൻ ഇന്ത്യ പ്രസിഡൻറ് ജവാദ് സ്വാഗതവും വൈസ് പ്രസിഡൻറ് അൽത്താഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.