വെള്ളം കയറി സംസ്ഥാന പാത തകർന്ന് സഞ്ചാരയോഗ്യമല്ലാതായി

കുന്നംകുളം: സംസ്ഥാന പാതയിലെ ചൂണ്ടൽ - പാറന്നൂർ മേഖലയിൽ റോഡ് തകർന്ന് തരിപ്പണമായി. മഴക്കെടുതി മൂലം റോഡിൽ അഞ്ച് അടിയോളം വെള്ളം ഉയർന്നിരുന്നു. വെള്ളത്തി​െൻറ കുത്തിയൊഴുക്കിനെ തുടർന്ന് റോഡി​െൻറ ഒരു ഭാഗം ഒലിച്ചുപോയിരുന്നു. വെള്ളമിറങ്ങി ഗതാഗത സഞ്ചാരം പുനഃസ്ഥാപിക്കുന്നതി​െൻറ ഭാഗമായി താൽക്കാലിക അറ്റകുറ്റപ്പണികളും നടന്നു. ടാറിങ് നടത്താതിരുന്നതിനാൽ റോഡിൽ വലിയ കുഴികളും രൂപപ്പെട്ടു. കുഴികണ്ട് മുന്നിൽ പോകുന്ന വാഹനം പെെട്ടന്ന് ബ്രേക്കിട്ടാൽ പുറകിൽ വരുന്ന വാഹനം ഇടിച്ച് അപകടം സംഭവിക്കുന്നത് പതിവ് കാഴ്ചയായി. നെൽപാടങ്ങൾ ഇരുവശത്തുമായുള്ള റോഡിന് ഒന്നര കിലോമീറ്റർ ദൂരമുണ്ട്. ഈ ഭാഗം പൂർണമായും തകർന്ന അവസ്ഥയിലാണ്. റോഡി​െൻറ ഇരുവശത്തും കൈവരി നിർമിക്കുകയോ വാഹനങ്ങൾക്ക് പോകാൻ സുരക്ഷിതമൊരുക്കുകയോ ചെയ്തങ്കിലേ സഞ്ചാരയോഗ്യമാകൂ. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡി​െൻറ പല ഭാഗത്തും ഇരുവശങ്ങളിലായി ഇടിഞ്ഞതുമൂലം യാത്രക്കാരും ഏറെ ഭീതിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.