മാള: പുളിക്കടവ് - വാളൂർ പാലത്തിന് സമീപം സംരക്ഷണഭിത്തി തകർന്നു. പുഴ ശക്തമായി ഒഴുകിയതിനെ തുടർന്നാണ് ഇവിടെ സംരക്ഷണഭിത്തി തകർന്നത്. നേരത്തേ പുഴയുടെ ഭാഗം ഇടിഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സംരക്ഷണഭിത്തി നിർമിച്ചത്. ഫണ്ട് തടസ്സമായതിനാലാണ് ശേഷിക്കുന്ന ഭാഗങ്ങൾ കൂടി ഭിത്തി നിർമാണം നടക്കാതെ പോയത്. പുഴയോട് ചേർന്ന് നിരവധി പേർ താമസക്കാരായുണ്ട്. വൻമരങ്ങൾ കടപുഴകി വീണതും വിനയായിട്ടുണ്ട്. പുഴയോട് ചേർന്ന വീടുകൾ തകർച്ച ഭീഷണിയിലാണ്. നേരത്തേ സംരക്ഷണഭിത്തി നിർമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഒഴുക്ക് ശക്തമായതിനെ തുടർന്ന് നീട്ടിെവച്ചു. അന്നമനട കൃഷിഭവൻ തകർച്ചയുടെ വക്കിൽ മാള: പ്രളയം ബാധിച്ച അന്നമനട പഞ്ചായത്തിലെ കൃഷിഭവൻ തകർച്ച ഭീഷണിയിൽ. പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടമാണിത്. പുഴ കയറി കെട്ടിടം ജീർണാവസ്ഥയിലാണ്. മുഴുവൻ രേഖകളും നശിച്ചു. കെട്ടിടം അറ്റകുറ്റപ്പണി ചെയ്യണമെന്ന ആവശ്യം അവഗണിച്ചതാണ് വിനയായത്. കെട്ടിടത്തിെൻറ പല ഭാഗങ്ങളും തകർന്നു. സമീപത്തെ കിണർ ചളി കയറി നശിച്ചു. ശുചിമുറികളും ഉപയോഗശൂന്യമായി. യുദ്ധകാലാടിസ്ഥാനത്തിൽ കെട്ടിടം പുനർനിർമിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. കൃഷിഭവൻ സംബന്ധമായ പ്രവർത്തനങ്ങൾക്ക് അന്നമനട പഞ്ചായത്ത് ഓഫിസിൽ സൗകര്യം ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.