ചാലക്കുടി: മേലൂർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ പ്രളയ ദുരിതം അനുഭവിച്ച ഡിവൈൻ കോളനിക്കാർ അതിജീവനത്തിെൻറ പാതയിൽ. വലിയ ആഘാതമാണ് പ്രളയം ഇവിടെ വരുത്തിെവച്ചത്. നിരവധി കുടുംബങ്ങളുടെ ജീവനോപാധി നഷ്ടപ്പെട്ടു. മേലൂർ പഞ്ചായത്തിലെ ശാന്തിപുരം ഡിവൈൻ കോളനിയിൽ 42 കുടുംബങ്ങൾക്കാണ് കനത്ത നാശനഷ്്ടമുണ്ടായത്. തുടക്കത്തിൽ ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഇവരെ സഹായിക്കാൻ വിവിധ സന്നദ്ധ സംഘങ്ങൾ എത്തി. കറുകുറ്റി എസ്.സി.എം.എസ് കോളജിലെ 80 വിദ്യാർഥികളും അധ്യാപകരും ചേർന്ന് കോളനി മാലിന്യങ്ങൾ പൂർണമായി നീക്കി. കാസർകോട് ഐ.ടി.ഐയിലെ 25 അധ്യാപകരും, വിദ്യാർഥികളും മൂന്ന് ദിവസം താമസിച്ച് എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. കുടിവെള്ളത്തിന് രണ്ട് കിയോസ്ക്കുകൾ സ്ഥാപിച്ച് കുടിവെള്ളം ഉറപ്പാക്കി. ജില്ല പഞ്ചായത്തംഗം കെ.ആർ. സുമേഷ് മുൻകൈ എടുത്ത് 65 വിദ്യാർഥികൾക്ക് നോട്ടുപുസ്തകം, ബാഗ് എന്നിവ ലഭ്യമാക്കി. കോളനിയിലെ കുടുംബങ്ങൾക്ക് ആവശ്യമായ പാത്രങ്ങളുടെ കിറ്റ് വീട്ടിലേക്ക് ഇവർ തിരിച്ച് വരുന്ന മുറക്ക് ഇത് ലഭ്യമാക്കും. കോളനിയിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് മേലൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ഡി. തോമസ്, വാർഡ് അംഗം എം.എസ്. ബിജു എന്നിവരും, കറുകുറ്റി എസ്.സി.എം.എസ് കോളജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ. സുജയ്, കാസർകോട് ഐ.ടി.ഐ അധ്യാപകൻ കെ. മനോജ്, ജിത്തു വർഗീസ്, കെ.കെ. ഗോപാലകൃഷ്ണൻ എന്നിവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.