ചാലക്കുടി: യെത്തുടര്‍ന്ന് വന്‍കൃഷിനാശം സംഭവിച്ച മേലൂര്‍, പരിയാരം പഞ്ചായത്തുകളിലെ കാര്‍ഷിക മേഖല പ്രതിസന്ധിയിലേക്ക്. ഈ പഞ്ചായത്തുകളുടെ 70 ശതമാനം പ്രദേശം കൃഷിയിടങ്ങളാണ്. മേലൂരില്‍ നാല് കോടിരൂപയുടെയും പരിയാരത്ത് മൂന്ന് കോടിയുടെയും കൃഷിനാശം സംഭവിച്ചതായാണ് ഏകദേശ കണക്ക്. വാഴ, കപ്പ, ജാതി, പച്ചക്കറികൾ എന്നിവയാണ് ഇവിടങ്ങളിലെ പ്രധാന കൃഷി. കര്‍ഷകരുടെ സാമ്പത്തികമായ അടിത്തറ പ്രളയത്തോടെ തകര്‍ന്ന നിലയിലാണ്. പലിശക്ക് വായ്പയെടുത്ത് നടത്തിയ കൃഷി ഒന്നാകെ വെള്ളത്തില്‍ നശിച്ചതോടെ തുടര്‍ന്ന് കൃഷിയിറക്കാനാകാത്ത അവസ്ഥയാണ്. കോഴിഫാമുകളും കന്നുകാലി ഫാമുകളും നടത്തുന്നവര്‍ക്കും വന്‍നഷ്്ടമുണ്ടായി. തരിശില്ലാത്ത കൃഷിയിടം പദ്ധതിയും ജൈവപച്ചക്കറി കൃഷിയുമായെല്ലാം മുന്നേറുന്ന പഞ്ചായത്തുകള്‍ക്ക് വെള്ളപ്പൊക്കം വലിയ തിരിച്ചടിയായി. തുടര്‍ കൃഷിക്കാവശ്യമായ വിത്തുകളടക്കം നശിക്കപ്പെട്ട സാഹചര്യത്തില്‍ സാമ്പത്തിക സഹായം മാത്രമല്ല മറ്റ് ഭൗതികമായ സഹായവും കർഷകര്‍ക്ക് അടിയന്തര ആവശ്യമായി വന്നിരിക്കുകയാണ്. കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന നൂറു കണക്കിന് മോേട്ടാറുകളാണ് വെള്ളം കയറി നശിച്ചത്. പരിയാരം, പൂവ്വത്തിങ്കല്‍, തൂമ്പാക്കോട്, മോതിരക്കണ്ണി എന്നിവിടങ്ങളിലും കുറ്റിക്കാട് പള്ളി, കൊന്നക്കുഴി എന്നിവിടങ്ങളിലും വെള്ളം കയറിയിരുന്നു. പഞ്ചായത്തില്‍ ജീവധാര, പാറക്കുന്ന് ഭാഗത്ത് മാത്രമാണ് വെള്ളം വരാതിരുന്നത്. 48 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 88 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പരിയാരം വില്ലേജ് ഓഫിസും തകര്‍ന്നതിനാല്‍ ഇപ്പോള്‍ പ്രവര്‍ത്തനം പഞ്ചായത്ത് ഓഫിസിലാണ്. കപ്പത്തോട്ടിലേക്ക് ചാലക്കുടിപ്പുഴയില്‍നിന്ന് വെള്ളം തിരിച്ചൊഴുകിയതാണ് നാശത്തെ ഇരട്ടിപ്പിച്ചത്. കപ്പത്തോടിനോടനുബന്ധിച്ച് വാഴയും കപ്പയും പച്ചക്കറിയും കൃഷിയിറക്കുന്ന ഏക്കറുകളോളം കൃഷിയിടങ്ങളില്‍ മൂന്ന് ദിവസത്തിലധികം വെള്ളം കെട്ടിനിന്ന് വന്‍നാശമുണ്ടായി. ഓണവിപണിയെ ലക്ഷ്യംെവച്ച് കൃഷി ചെയ്ത ആയിരക്കണക്കിന് വെള്ളത്തില്‍ വാഴകളാണ് നശിച്ചത്. മേലൂര്‍ പഞ്ചായത്തില്‍ പുഴയോട് ചേര്‍ന്ന് കിടക്കുന്ന മുരിങ്ങൂര്‍, ശാന്തിപുരം, പൂലാനി തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്. ഇവിടെ 1903 വീടുകളില്‍ വെള്ളം കയറി. ഇതിെൻറ ഫലമായി 108 പേര്‍ക്ക് പൂർണമായും 189 പേര്‍ക്ക് ഭാഗികമായും വീട് തകര്‍ന്നു. 10,000ത്തോളം പേര്‍ക്കാണ് ക്യാമ്പുകളില്‍ പോകേണ്ടി വന്നത്. ഇപ്പോഴും ഡിവൈനില്‍ 93 കുടുംബങ്ങളും കൂവക്കാട്ടുകുന്നില്‍ മൂന്ന് കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരുകയാണ്. വെള്ളം കയറിയ ഏക്കറുകളോളം കൃഷിയിടങ്ങളില്‍ വാഴയും കപ്പയും ജാതിയും ഉണങ്ങി നില്‍ക്കുന്ന കാഴ്ചയാണിവിടെയെല്ലാം. കർഷകരെ കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായക പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പഞ്ചായത്ത് നബാര്‍ഡ് അടക്കമുള്ളവരെ സമീപിച്ചിട്ടുണ്ടെന്ന് പ്രസിഡൻറ് പി.പി. ബാബു 'മാധ്യമ'ത്തോട് പറഞ്ഞു. ഇൻറർവ്യൂ മൂന്നിന് ചാലക്കുടി: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തസ്തികയിലേക്ക് ചാലക്കുടി ടൗണ്‍ എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചില്‍ 17ന് നടത്താനിരുന്ന ഇൻറര്‍വ്യൂ മൂന്നിന് തിങ്കളാഴ്ച നടത്തുമെന്ന് എംപ്ലോയ്മെൻറ് ഓഫിസര്‍ അറിയിച്ചു. കാര്‍ഡ് ലഭിച്ചവര്‍ രാവിലെ 11 മണിക്ക് എല്ലാ സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം ചാലക്കുടി മിനിസിവില്‍ സ്്റ്റേഷനിലുള്ള എംപ്ലോയ്മെൻറ് ഓഫിസില്‍ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.