സൗജന്യ പി.എസ്.സി പരിശീലനം

പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയിൽ തുടങ്ങി. സംസ്ഥാന യുവജനക്ഷേമ ബോർഡി​െൻറ സഹകരണത്തോടെ തണൽ ചാരിറ്റബിൾ ട്രസ്റ്റ് തൃശൂരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. മുരളി പെരുന്നെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിന്ദു അജിത്കുമാർ അധ്യക്ഷത വഹിച്ചു. ഗിന്നസ് റെേക്കാഡ് ജേതാവ് മുരളി നാരായണൻ മുഖ്യാതിഥിയായി. പ്രധാന പരിശീലകൻ സത്യൻ ലാലൂർ പദ്ധതി വിശദീകരണം നൽകി. 108 മണിക്കൂർ നീണ്ടുനിൽക്കുന്ന സംഗീത പ്രകടനത്തിന് ഒരുങ്ങുന്ന ഗിന്നസ് മുരളി നാരായണനെയും എൽ.ജി.എസ് പരീക്ഷയിൽ ഫസ്റ്റ് റാങ്ക് നേടിയ തണലിലെ വിദ്യാർഥിയും മുല്ലശ്ശേരി സ്വദേശി നിഥിനെയും ആദരിച്ചു. പരിശീലനം സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കും. രണ്ട് വർഷം തുടരും. പാവറട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിമല സേതുമാധവൻ, കെ.സി. അഭിലാഷ്, ജോജോ തൈക്കാടൻ, റെജി വിളക്കാട്ടുപാടം, സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, സുബില സുമേഷ്, അരുൺ പിയൂസ്, വിപിൻ ചന്ദ്രൻ, കെ.സി. സതീശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.