കുന്നംകുളം: പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് നഗരസഭയിൽ ഡിജിറ്റൽ സർവേ ആരംഭിച്ചു. വീടുകളുടെ അവസ്ഥ, കുടിവെള്ള സ്രോതസ്സുകൾ, ശുചിത്വ സംവിധാനങ്ങൾ, മാരകരോഗങ്ങൾ പിടിപെട്ടവർ തുടങ്ങിയ വിവരങ്ങളാണ് പ്രത്യേക മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വഴി ശേഖരിക്കുന്നത്. കേച്ചേരി വിദ്യ എൻജിനീയറിങ് കോളജിെൻറ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി എൻ.എസ്.എസ് വളൻറിയർമാരാണ് അഞ്ചാം വാർഡിൽ സർവേ നടത്തിയത്. മുപ്പതോളം വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന സർവേ ഒന്നര മണിക്കൂറിനകം അവസാനിച്ചു. ഈ സർവേയുടെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി ബാക്കിയുള്ള 36 വാർഡുകളിലും സർവേ നടത്തും. അതത് പ്രദേശത്തെ കുടുംബശ്രീ പ്രവർത്തകരുടെ പങ്കാളിത്തം തേടുന്നുണ്ട്. സർവേ ടീമിനോടൊപ്പം വൈസ് ചെയർമാൻ പി.എം. സുരേഷ്, കൗൺസിലർ വി.എം. ഷീബ, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ. സ്റ്റാൻലി, ജിതേഷ് ഖാൻ, സി.ഡി.എസ് ചെയർപേഴ്സൻ സൗമ്യ അനിലൻ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സർവേയിൽ പങ്കെടുത്തു. സർവേയുടെ അനുഭവങ്ങൾ പങ്കുെവക്കുന്നതിനായി ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സുമ ഗംഗാധരൻ, സെക്രട്ടറി കെ.കെ. മനോജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.