വടക്കേക്കാട്: പ്രളയത്തിൽ വീടുകൾ വിട്ടുപോകേണ്ടി വന്ന വടക്കേക്കാട് പഞ്ചായത്തിലെ മൂന്നാം വാർഡ് മുരിയന്തടം കോളനിയിലെയും പരിസരത്തേയും കുടുംബങ്ങൾക്ക് വാർഡ് നിവാസികൾ ധനസഹായവും വസ്ത്രങ്ങളും ശയ്യോപകരണങ്ങളും നൽകി. ഇതുമായി ബന്ധപ്പെട്ട് വാർഡ് അംഗം ഷാലിയ ഡേവിസ് കഴിഞ്ഞ ദിവസം സർവകക്ഷി യോഗം വിളിച്ചിരുന്നു. തുടർന്ന് പൊതുപ്രവർത്തകർ ചേർന്ന് സ്വരൂപിച്ച സംഖ്യ ഷാലിയ വിതരണം ചെയ്തു. കോട്ടയിൽ കുഞ്ഞുമോൻ ഹാജി, അലി, അശ്റഫ് വടക്കൂട്ട്, ഉമർ കോട്ടയിൽ, ഷാജി പുളിക്കൽ എന്നിവർ നേതൃത്വം നൽകി. ഹിദ്മ ചാരിറ്റി ട്രസ്റ്റ്, റഡാർ പറയങ്ങാട് എന്നീ സംഘടനകളും സഹകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.