തൂത്തുക്കുടി വെടിവെപ്പ്: ശാസ്​ത്രസാഹിത്യ പരിഷത്ത്​ പ്രതിഷേധം

തൃശൂർ: ആരോഗ്യ പ്രശ്നങ്ങളും പരിസര മലിനീകരണവും നടത്തുന്ന തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരെ സമാധാനപരമായി സമരം നടത്തിയ നിരായുധരായ ജനങ്ങൾക്കെതിരെ നടത്തിയ പൊലീസ് വെടിവെപ്പിൽ പ്രതിഷേധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. തേക്കിൻകാട് തെക്കെ ഗോപുരനടയിൽ നിന്നാരംഭിച്ച പ്രകടനം പരിഷത്ത് പ്രസിദ്ധീകരണ സമിതി ചെയർമാൻ ഡോ.കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എസ്. ജയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. സത്യനാരായണൻ, പ്രഫ.കെ.ആർ. ജനാർദൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ.പി. രവി പ്രകാശ്, പ്രഫ.എം. ഹരിദാസ്, സി. വിമല, എ.ജി. രാധാമണി, അംബിക സോമൻ, അഡ്വ.ടി.വി. രാജു, ശ്രീജ ചെങ്ങാട്ട്, സി. ബാലചന്ദ്രൻ , ദേവരാജൻ കുറ്റുമുക്ക് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.