കരൂപ്പടന്ന: നെടുങ്ങാണം റൈനോസ് സ്പോര്‍ട്സ് ക്ലബിെൻറ നേതൃത്വത്തില്‍ നടന്ന ക്ലബ് സൂപ്പര്‍ ലീഗ് മത്സരത്തില്‍ കരൂപ്പടന്ന ടോപ് ടെന്‍ ചാമ്പ്യന്‍മാരായി. നാട്ടുകാഴ്ചകളുമായി സഹകരിച്ചാണ് മത്സരം നടത്തിയത്. ജെ.ആന്‍ഡ്.ജെ ഹെല്‍ത്തിങ് ക്ലബ് കരൂപ്പടന്ന രണ്ടാം സ്ഥാനവും കോവിലകം നൈറ്റ് റൈഡേഴ്സ് മൂന്നാം സ്ഥാനവും നേടി. അണ്ടര്‍- 14 മത്സരത്തില്‍ ടോപ് ടെന്‍ കരൂപ്പടന്നയും, അണ്ടര്‍- 17 മത്സരത്തില്‍ കോവിലകം നൈറ്റ് റൈഡേഴ്സും ഒന്നാമതെത്തി. പെയിൻറിങ്, ക്വിസ്, വര്‍ക്ക് എക്സ്പീരിയന്‍സ്, വടം വലി, ക്രിക്കറ്റ്, ഫുട്ബോള്‍, ബാഡ്മിൻറണ്‍, നീന്തല്‍ എന്നീ മത്സരങ്ങളാണ് ഒരു വര്‍ഷമായി നടക്കുന്ന ക്ലബ്ബ് സൂപ്പര്‍ ലീഗില്‍ നടത്തിയത്. കോവിലകം നൈറ്റ് റൈഡേഴ്സിെൻറ റിസ്വാനയെ മികച്ച താരമായി തിരഞ്ഞെടുത്തു. കോഓഡിനേറ്റര്‍ വിനീഷ് നാലുമാക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.