കൊടുങ്ങല്ലൂർ: എറിയാട് സാന്ത്വനം റെസിഡൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം പ്രസിഡൻറ് കെ.കെ. കുഞ്ഞിമൊയ്തീെൻറ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി പി.കെ. മുഹമ്മദ് പ്രവർത്തന റിേപ്പാർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: കെ.കെ. കുഞ്ഞിമൊയ്തീൻ (പ്രസി.), കെ.കെ. സുബ്രഹ്മണ്യൻ, എ.കെ.യൂസഫ് (വൈസ്. പ്രസി.), പി.കെ. മുഹമ്മദ് (സെക്ര.), ടി.കെ. ഇക്ബാൽ, സി.ബി. മുഹമ്മദ് (േജാ. സെക്ര.), കെ.എം. അബ്ദുൽ ഖാദർ (ട്രഷ.). പി.കെ. നൗഷാദ് സ്മാരക വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം കൊടുങ്ങല്ലൂർ: എറിയാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പി.കെ. നൗഷാദ് ഫൗണ്ടേഷെൻറ പി.കെ. നൗഷാദ് സ്മാരക വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. എറിയാട് വില്ലേജിൽപെട്ട എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് അവാർഡിന് പരിഗണിക്കുന്നത്. യുബസാർ മുസ്രിസ് സോഷ്യൽ വെൽഫെയർ കോ-ഒാപറേറ്റിവ് സൊസൈറ്റിയിൽനിന്ന് അപേക്ഷകൾ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അടുത്തമാസം അഞ്ചിന് മുമ്പ് അവിടെ തന്നെ നൽകണം. അേപക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിെൻറയും ആധാറിെൻറയും കോപ്പിയും, പാസ്പോർട്ട് സൈസ് ഫോേട്ടായും നൽകണമെന്നും ജനറൽ കൺവീനർ പി.എസ്. മുജീബ് റഹ്മാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.