ജില്ല സ്പോർട്സ് കൗൺസിൽ അംഗമായി തെരഞ്ഞെടുത്ത അഖിൽ അനിരുദ്ധൻ. ഏകദിന ശിൽപശാല തൃശൂർ: പ്ലസ്ടു, ഡിേപ്ലാമ വിദ്യാർഥികൾക്കായി തൃശൂർ തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളജും ഒായിസ്ക ഇൻറർനാഷനലും സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാേങ്കതിക സർവകലാശാല േപ്രാ വൈസ് ചാൻസലർ ഡോ. എം. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ജി. മോഹനചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സുധ ഗോപാലൻ, ഒായിസ്ക ഇൻറർനാഷനൽ ഗ്രൂപ് സി.ഇ.ഒ അനിൽ, ഡോ. കെ.ബി. മഹേശ്വരൻ നമ്പൂതിരി, പ്രോഗ്രാം കോഒാഡിനേറ്റർമാരായ േഡാ. ജസ്റ്റിൻ േജാസ്, ഡോ. ജിബി കെ. ജോസ് എന്നിവർ പെങ്കടുത്തു. കരിയർ ഗുരു ബി.എസ്. വാര്യർ ക്ലാസെടുത്തു. വിദ്യയിൽ എ.െഎ.സി.ടി.ഇ അനുവദിച്ചു തുടങ്ങാനിരിക്കുന്ന വിവിധ വൊക്കേഷനൽ ഡിഗ്രി കോഴ്സുകളെ പറ്റി പ്രിൻസിപ്പൽ ഡോ. സുധ ബാലഗോപാലൻ ക്ലാസ് നയിച്ചു. പ്ലസ്ടുവിന് മുഴുവൻ മാർക്കും നേടിയ തൃശൂർ ജില്ലയിലെ മികച്ച വിദ്യാർഥികളെ ആദരിച്ചു. കോളജിലെ വിദ്യാർഥികൾ നിർമിച്ച മികവുറ്റ േപ്രാജക്ടുകളും ശിൽപശാലയിൽ പ്രദർശിപ്പിച്ചു. സെമിനാർ തൃശൂർ: എസ്.എസ്.സി - സി.ജി.എൽ പരീക്ഷകളുടെ രീതി, സിലബസ്, വിജയതന്ത്രങ്ങൾ എന്നിവയെ ആസ്പദമാക്കി തൃശൂർ മാസ്റ്റേഴ്സ് കോളജ് സെമിനാർ സംഘടിപ്പിക്കുന്നു. ശനിയാഴ്ച 10ന് ആരംഭിക്കും. പെങ്കടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 954440222, 8157937266.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.