തൃശൂർ: മതവികാരം ഇളക്കിവിട്ട് സമൂഹത്തിൽ വേർതിരിവ് സൃഷ്ടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നതായി മേജർ ആർച് ബിഷപ് മാർ ജോർജ് ആലഞ്ചേരി. മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ ഭരണാധികാരികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മത-സാമുദായിക സംഘടനകൾക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ഒാർമിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ശതാബ്ദി ആഘോഷത്തിെൻറ ഭാഗമായി നടന്ന 'മതേതരത്വം രാഷ്ട്രപുരോഗതിക്ക്' എന്ന സമുദായ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള മത-സാമുദായിക സംഘടനകളുടെ സമരങ്ങളെ അടിച്ചമർത്താതെ എല്ലാവർക്കും നീതി ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കണം. മതത്തിെൻറ പേരിൽ പീഡനങ്ങളും അക്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. സർക്കാറുകളുടെ ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമായി ക്രൈസ്തവ നീതിയുെട അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് സർക്കാറുകൾ പിന്തുണയും പ്രേത്സാഹനവും നൽകണം. കുടിയേറ്റ കർഷകർക്ക് പട്ടയം നൽകണം. കാർഷിക വിളകൾക്ക് സർക്കാർ ന്യായവില ഉറപ്പാക്കണം. വിദ്യാഭ്യാസം നൽകൽ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ബൗദ്ധികമായ സ്നേഹശുശ്രൂഷയാണെന്നും ആലഞ്ചേരി പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് പ്രസിഡൻറ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ശതാബ്ദി സന്ദേശം നൽകി. മാർ മാത്യു മൂലക്കാട്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് ഞരളിക്കാട്, ബിഷപ്പുമാരായ ജോർജ് മഠത്തിക്കണ്ടത്തിൽ, ടോണി നീലങ്കാവിൽ, സെബാസ്റ്റ്യൻ വടക്കേൻ, സെബാസ്റ്റ്യൻ പഴോലിപ്പറമ്പിൽ, റാഫി മഞ്ഞളി, റെമിജിയോസ് ഇഞ്ചനാനിക്കൽ, സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ജേക്കബ് മനത്തോടത്ത്, പോൾ ആലപ്പാട്ട്, മാത്യു അറയ്ക്കൽ അടക്കം പത്ത് ബിഷപ്പുമാരും പങ്കെടുത്തു. ഫാ. ജിയോ കടവി, സിയാൽ എം.ഡി വി.ജെ. കുര്യൻ, പ്രഫ. കെ.എം. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. മഹാസംഗമത്തിെൻറ ഭാഗമായി കോർപറേഷൻ സ്റ്റേഡിയത്തിൽ നിന്നും ശക്തൻ നഗറിലേക്ക് നടന്ന റാലി കത്തോലിക്ക കോൺഗ്രസിെൻറ സംഘടനാശേഷി വ്യക്തമാക്കുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.