ഇടയനെ അടിച്ചാല്‍ ആടുകളോടുന്ന കാലം മാറി -ബിഷപ്പ് മാർ താഴത്ത് തൃശൂര്‍: ഇടയനെ അടിച്ചാല്‍ ആടുകള്‍ ഓടിപ്പോവുന്ന കാലം മാറിയെന്ന് തൃശൂർ അതിരൂപത ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ആ കാലം മാറിയെന്ന് കത്തോലിക്ക കോൺഗ്രസ് ജന്മശതാബ്ദിയുടെ ഭാഗമായി നടന്ന സമ്മേളനത്തിൽ നൽകിയ ശതാബ്ദി സേന്ദശത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. സഭ വേദനിക്കുന്ന അവസരത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതിെൻറ തെളിവാണ് ശതാബ്ദി സമ്മേളനമെന്നും മാർ താഴത്ത് പറഞ്ഞു. 12 ശതമാനമുള്ള കത്തോലിക്ക സഭയില്‍ ഒന്നര ശതമാനം പേര്‍ക്ക് പോലും സര്‍ക്കാര്‍ ജോലിയില്ലെന്നാണ് കണക്കെടുപ്പുകളില്‍ കാണുന്നതെന്നും മാർ താഴത്ത് പറഞ്ഞു. സമീപകാല വിവാദങ്ങളെ കുറിച്ച് േമജർ ആർച് ബിഷപ് മൗനം പാലിച്ച വേദിയിലായിരുന്നു മാർ ആൻഡ്രൂസ് താഴത്തിെൻറ കടന്നാക്രമണം. പരോക്ഷമായി രാഷ്ട്രീയം വ്യക്തമാക്കിയ താഴത്ത് ആരെയും പേരെടുത്ത് പറയാതെയും സംസ്ഥാന സർക്കാറിനെ ആക്രമിക്കാതെ ബി.ജെ.പിയെ പരോക്ഷമായി ആക്രമിച്ചുമായിരുന്നു സംസാരിച്ചത്. പഠിപ്പിക്കാതിരിക്കാനും ശുശ്രൂഷിക്കാതിരിക്കാനും തിന്മയ്‌ക്കെതിരെ ശബ്ദമുയര്‍ത്താതിരിക്കാനും സഭക്ക് കഴിയില്ല. നിങ്ങള്‍ പോയി പഠിപ്പിക്കണമെന്നും ശുശ്രൂഷിക്കണമെന്നും പിശാചുക്കളെ ബഹിഷ്‌കരിക്കണമെന്നുമാണ് യേശു പറഞ്ഞത്. അത് എത്ര പ്രതിസന്ധി ഉണ്ടായാലും നടപ്പാക്കും. തോമാശ്ലീഹായുടെ പൈതൃകത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ക്രൈസ്തവര്‍ക്ക് വര്‍ഗീയതയില്ല. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സമുദായബോധമാണ്. വര്‍ഗീയതയെന്നാല്‍ മറ്റുള്ളവര്‍ നശിക്കണമെന്ന കാഴ്ചപ്പാടാണ്. മതേതരത്തെക്കുറിച്ച് ഇപ്പോള്‍ ആശങ്ക നിലനില്‍ക്കുന്നുവെന്നും ചരിത്രം മാറ്റിയെഴുതാന്‍ ചിലര്‍ രംഗത്തെത്തിയതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.