തൃശൂര്‍: സംസ്ഥാന പാതയോരത്തെ വന്‍ തണല്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നത് തുടരുന്നു. കാഞ്ഞാണി റോഡിെൻറ വികസനത്തിെൻറ ഭാഗമായാണ് മരങ്ങൾ മുറിച്ചു നീക്കുന്നത്. തൃശൂര്‍ -കാഞ്ഞാണി-വാടാനപ്പള്ളി റോഡിൽ നേരത്തെ ഒളരി ചേറ്റുപുഴ മേഖലകളിലെ തണൽ മരങ്ങൾ മുറിച്ച് മാറ്റിയതിന് പിന്നാലെ, അയ്യന്തോൾ ചുങ്കം മുതൽ എറവ് വരെ റോഡിെൻറ ഇരുവശത്തുമുള്ള മരങ്ങളാണ് മുറിച്ച് നീക്കുന്നത്. മരങ്ങളുടെ ലേലം ചൊവ്വാഴ്ചയും, ബുധനാഴ്ചയുമായി നടക്കുമെന്ന് പി.ഡബ്ല്യു.ഡി റോഡ്സ് പുഴക്കൽ സെക്ഷൻ അധികൃതർ അറിയിച്ചു. കൊടുംചൂടില്‍ നിന്നും വാഹനങ്ങൾ മൂലമുള്ള അന്തരീക്ഷമലിനീകരണത്തില്‍ നിന്നുമെല്ലാം ആശ്വാസമാണ് തണല്‍മരങ്ങൾ. അയ്യന്തോൾ മുതല്‍ കാഞ്ഞാണി പാടം വരെയായി ചെറുതും വലുതുമായി നൂറോളം മരങ്ങളുണ്ട്. ഇതില്‍ ദശകങ്ങൾ പ്രായമുള്ള മുപ്പതോളം വൻമരങ്ങള്‍ തന്നെയുണ്ട്. വിവിധ ഇനം മാവുകൾ ഇവയിലുണ്ട്. കടുത്ത പാരിസ്ഥിതികഭീഷണി നേരിടുേമ്പാള്‍ മരം മുറിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം പരിസ്ഥിതി സ്‌നേഹികള്‍ ഉയര്‍ത്തുന്നുണ്ട്. പുതിയ മരങ്ങള്‍ വച്ചുപിടിപ്പിക്കാത്തതും വച്ചുപിടിപ്പിച്ചാല്‍ തന്നെ അവ വളര്‍ന്ന് വരാനെടുക്കുന്ന കാലവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍, മരം നില്‍ക്കുന്നത് വരെയുള്ള ഭാഗം റോഡ് വീതി കൂട്ടിയെടുത്ത് തണല്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.