ചാലക്കുടി: ചന്തയിലെ അറവുശാല മാലിന്യ സംസ്കരണത്തിലെ അപാകതയിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. 15 ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് നഗരസഭ അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് സംഘടിച്ചെത്തിയ പ്രദേശവാസികൾ പിരിഞ്ഞു. രാവിലെ ഒമ്പതു മണിയോടെയാണ് പ്രതിഷേധക്കാർ അറവുശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അതിെൻറ കവാടം ഉപരോധിച്ചത്. അറവുശാലയിലെ മാലിന്യ സംസ്കരണത്തിെൻറ ഭാഗമായ ബയോഗ്യാസ് പ്ലാൻറിലെ ചോർച്ച മൂലം മാലിന്യങ്ങൾ പരിസരത്തേക്ക് പരക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടു. അറവുശാലക്ക് മൂന്ന് പ്ലാൻറുകൾ ഉണ്ടെങ്കിലും രണ്ടെണ്ണം മാസങ്ങളായി പ്രവർത്തിക്കുന്നില്ല. ഒരു പ്ലാൻറിൽ അമിതമായി മാലിന്യങ്ങൾ സംസ്കരിച്ചതോടെയാണ് ചോർച്ചയുണ്ടായത്. പഴയ പ്ലാൻറുകൾ നന്നാക്കുക പ്രായോഗികമല്ല. പുതിയത് സ്ഥാപിക്കാൻ ഫണ്ടില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.