ഹയർ സെക്കൻഡറി പ്രവേശനം: സംശയനിവാരണത്തിന് ഫോക്കസ് പോയൻറ്

കൊടുങ്ങല്ലൂർ: ഹയർസെക്കൻഡറി ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി ഫോക്കസ് പോയൻറ്-2018 കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർസെൻഡറി സ്കൂളിലാണ് ഫോക്കസ് പോയൻറ് ആരംഭിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ സംശയ നിവാരണം, ഒാൺ ലൈനായി ഒാപ്ഷൻ നൽകുന്നതിനുള്ള രീതികൾ, ഉപരിപഠന വിഷയങ്ങൾ, തൊഴിൽ സാധ്യത തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ആവശ്യമായ നിർദേശങ്ങൾ ലഭ്യമാണ്. ഹയർസെക്കൻഡറി ഡയറക്ടറേറ്റി​െൻറ കരിയർ ഗൈഡൻസ് ആൻഡ് അഡോളസ​െൻറ് സെൽ നടത്തിവരുന്ന സേവനം സൗജന്യമാണ്. കൊടുങ്ങല്ലൂർ താലൂക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഫോക്കസ് പോയൻറ് പ്രവർത്തനം മേയ് 18 വരെയുണ്ടാകും. നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം െചയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ. രാമദാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സീനത്ത്, മാതൃസംഗമം പ്രസിഡൻറ് പ്രേംല ജ്യോതിരാജ്, വേണുഗോപാൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സി. ആശ ആനന്ദ് സ്വഗതവും രതീദേവി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.