തളിക്കുളം: ഗ്രാമപഞ്ചായത്തിലെ നീർതട മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനുള്ള ശിൽപശാല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഇ.പി.കെ. സുഭാഷിതൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സജിത, കെ.കെ. രജനി, മെമ്പർമാരായ കൃഷ്ണഘോഷ്, ഷിഹാബ്, രമേശ് എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ വി.എം. രമ്യ സ്വാഗതം പറഞ്ഞു. കില പ്രോജക്റ്റ് ഫെലോ ജെഫി സോളി ജോൺ ക്ലാസ് നയിച്ചു. മൈനർ ഇറിഗേഷൻ എ.ഇ. ദീപ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ജിഷ, കാർഷിക വികസന സമിതി അംഗങ്ങൾ, വർക്കിങ് ഗ്രൂപ് അംഗങ്ങൾ, തൊഴിലുറപ്പ് മേറ്റുമാർ എന്നിവർ പങ്കെടുത്തു. യൂനിറ്റ് വാർഷികം വാടാനപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിക്കുളം യൂനിറ്റിെൻറ 36ാം വാർഷികവും വെൽഫെയർ സൊസൈറ്റിയുടെ 33ാം വാർഷികവും സംഘടിപ്പിച്ചു. ഇതോടൊപ്പം വിദ്യാഭ്യാസ അവാർഡും നൽകി. ഏകോപന സമിതിയുടെ വാർഷികാഘോഷം ജില്ല ജനറൽ സെക്രട്ടറി എൻ.വി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഇ.ജി. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. കെ.കെ. ഹംസ, ഇ.എസ്. വസന്തകുമാർ എന്നിവർ സംസാരിച്ചു. വെൽഫെയർ സൊസൈറ്റി വാർഷികാഘോഷം ജില്ല സെക്രട്ടറി കെ. ഭാഗ്യനാഥ് ഉദ്ഘാടനം ചെയ്തു. ഇ.ബി. ജയദേവ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.