ജില്ല പൊലീസ് മേധാവിമാർക്ക് മാറ്റം

തൃശൂർ: ജില്ലയിലെ പൊലീസ് മേധാവിമാർക്ക് മാറ്റം. റൂറൽ എസ്.പി യതീഷ് ചന്ദ്രയെ സിറ്റി പൊലീസ് കമീഷണറായി നിയമിച്ചു. എം.കെ. പുഷ്കരനാണ് പുതിയ റൂറൽ എസ്.പി. കമീഷണർ രാഹുൽ ആർ. നായർക്ക് എറണാകുളം റൂറൽ എസ്.പിയായാണ് മാറ്റം. വരാപ്പുഴ കസ്റ്റഡി മരണത്തെത്തുടർന്ന് മാറ്റിയ എ.വി. ജോർജിന് പകരമാണ് നിയമനം. ജോർജിനെ തൃശൂരിലെ പൊലീസ് അക്കാദമിയിലേക്ക് മാറ്റിയതിനെത്തുടർന്ന് രാഹുൽ ആർ. നായർ എറണാകുളം റൂറൽ എസ്.പിയുടെ അധിക ചുമതല നിർവഹിക്കുകയായിരുന്നു. എം.കെ. പുഷ്കരൻ കോഴിക്കോട് റൂറൽ എസ്.പിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.