പാവറട്ടി: എളവള്ളി ഗ്രാമീണ വായനശാല ബാലവേദിയുടെ അഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന 'ഓലപ്പീപ്പി' വേനലവധി ക്യാമ്പിന് തുടക്കമായി. ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൻ എക്സിക്യൂട്ടിവ് അംഗം ടി.എൻ. ലെനിൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് കെ.ആർ. പ്രേമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.യു. രഞ്ജിത്ത്, വി.എച്ച്. അഖിൽ എന്നിവർ സംസാരിച്ചു. പ്രമുഖ മോട്ടിവേഷൻ ട്രെയ്നർ ഇ.ആർ. അജീഷ്, ഓസ്റ്റിൻ കോളജ് ഡയറക്ടർ പി.പി. നൗഷാദ് എന്നിവരാണ് ക്യാമ്പ് നയിക്കുന്നത്. 80ൽ പരം കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് ബുധനാഴ്ച സമാപിക്കും. 'നീറ്റ്' നിബന്ധനകൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല' പാവറട്ടി: ബഹുമതങ്ങളുടെ നാടായ ഇന്ത്യയിൽ ഓരോരുത്തരുടേയും മതങ്ങൾക്കനുസരിച്ച് ജീവിക്കാനും വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യമുള്ളപ്പോൾ നീറ്റ് പരീക്ഷയുടെ പേരിൽ മുഴുക്കൈ വസ്ത്രം മുറിച്ചു മാറ്റുകയും ശിരോവസ്ത്രം ധരിക്കുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണം എന്നതും പരിഷ്കൃത സമൂഹത്തിന് യോജിച്ചതെല്ലന്ന് മണലൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി. ഖത്തർ കെ.എം.സി.സി മണലൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ഹാഷിം പുവ്വത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മുഹമ്മദ് ഗസാലി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് ആർ.എ. അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു. ഷക്കീർ, അബ്ദുൽ റഹ്മാൻ വെന്മേനാട്, മുഹ്സിൻ പാടൂർ, കുഞ്ഞുമൊയ്തു ഹാജി എന്നിവർ സംസാരിച്ചു. 13ന് നടക്കുന്ന 'അഹ്ലൻ യാ ഷഹ്റ റമദാൻ' പഞ്ചായത്ത് അടിസ്ഥാനത്തിൽ വൻ വിജയമാക്കാനും തീരുമാനിച്ചു. സെക്രട്ടറി ഷരീഫ് ചിറക്കൽ സ്വാഗതവും ബി.വി.കെ ഫക്രുദ്ദീൻ തങ്ങൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.