പഴഞ്ഞി: അപ്പോസ്തലിക് ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ പഴഞ്ഞി ഹാപ്പി ഹോമിൽ ആത്മീയ സമ്മേളനം നടക്കും. വ്യാഴാഴ്ച വൈകീട്ട് ഏഴിന് പ്രസിഡൻറ് പാസ്റ്റർ പി.വി. ചുമ്മാർ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകീട്ട് പൊതുയോഗം നടക്കും. പാസ്റ്റർമാരായ എബി ഐരൂർ, ഷാജി എം. പോൾ, അനീഷ് തോമസ്, പ്രിൻസ് തോമസ്, ജോൺ സാമുവേൽ, മേരി ഹെലൻ എന്നിവർ സംസാരിക്കും. വെള്ളിയാഴ്ച രാവിലെ 10ന് മധ്യസ്ഥ പ്രാർഥനയും വചന ധ്യാനവും, ശനിയാഴ്ച രാവിലെ 10ന് സഹോദരി സമ്മേളനം, ഞായറാഴ്ച രാവിലെ 9.30ന് സഭായോഗവും ഉച്ചക്ക് 2.30ന് യുവജന-വിദ്യാർഥി സംഗമവും നടക്കും. 72 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രാർഥന ശൃംഖല ഉണ്ടാകും. എ.സി.ജി ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ഭക്തവത്സലൻ ഗാനങ്ങൾ ആലപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.