കുന്നംകുളം: നഗരസഭ പ്രദേശമായ പാറേമ്പാടത്ത് അനുമതിയില്ലാതെ തോട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിശദമാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയംഗങ്ങൾ രംഗത്ത്. കൗൺസിലർമാരുടെ ആവശ്യം ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാദപ്രതിവാദങ്ങൾക്ക് ഇടയാക്കി. മാർച്ച് അവസാന വാരത്തിൽ നടന്ന കൗൺസിൽ യോഗത്തിലാണ് അയ്യപ്പത്ത് വാർഡിൽ പട്ടാമ്പി റോഡിലെ തോട് റോഡാക്കാനുള്ള ശ്രമം നടക്കുന്നതായി കൗൺസിലർ ഷാജി ആലിക്കൽ ചൂണ്ടിക്കാട്ടിയത്. തുടർന്ന് ചെയർപേഴ്‌സൻ, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ തടയുകയും ചെയ്തിരുന്നു. പൊലീസിൽ പരാതിയും നൽകി. ഒന്നര മാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് തുടർനടപടി ഉണ്ടാകാതിരുന്നതോടെയാണ് നേതൃത്വെത്ത ഭരണകക്ഷിയംഗങ്ങൾ ചോദ്യം ചെയ്തത്. നഗരസഭയെ വെല്ലുവിളിച്ചാണ് ഇവിടെ നിര്‍മാണം നടത്തിയിരിക്കുന്നതെന്നും അംഗങ്ങൾ ആരോപിച്ചു. തോടിെൻറ വീതി കുറഞ്ഞെന്നും ഇതിെൻറ പേരിൽ വ്യാപക പിരിവ് കൗൺസിലറുടെ നേതൃത്വത്തിൽ നടന്നതായും വൈസ് ചെയർമാൻ പി.എം. സുരേഷ് ആരോപിച്ചു. 2008 ല്‍ നിർമാണത്തിന് അനുമതി ലഭിച്ചിട്ടുള്ളതാണെന്നും ഫയല്‍ പരിശോധിക്കാന്‍ തയാറാകണമെന്നും ആര്‍.എം.പി കൗണ്‍സിലമാര്‍ വാദിച്ചു. 2008 ല്‍ തോടിന് മുകളില്‍ സ്ലാബിട്ട് വഴിയാക്കി മാറ്റാന്‍ അനുമതി ലഭിച്ചിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ സോമൻ ചെറുകുന്ന് ന്യായീകരിച്ചു. തോട് നികത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ജനകീയ രീതിയില്‍ തോട് വൃത്തിയാക്കുകയാണുണ്ടായതെന്നും വിശദീകരിച്ചു. ഇതുസംബന്ധിച്ച് രേഖകൾ ഉണ്ടെങ്കിൽ പരിശോധിക്കണമെന്ന് കോണ്‍ഗ്രസും ബി.ജെ.പി അംഗങ്ങളും ആവശ്യപ്പെട്ടു. നഗരസഭയില്‍ പല പ്രദേശങ്ങളിലെയും തോടുകള്‍ നികത്തിയിട്ടുണ്ടെന്നും ഇതെല്ലാം തിരിച്ച് പിടിക്കാന്‍ നടപടിയുണ്ടാകണമെന്നും ഷാജി ആലിക്കല്‍ ആവശ്യപ്പെട്ടു. കൃഷി, ജലസേചനം, വില്ലേജ് തുടങ്ങിയ വകുപ്പുകളുടെ മേധാവികളുടെ യോഗം വിളിച്ച് ഉചിത നടപടിയെടുക്കുമെന്ന് ചെയര്‍പേഴ്‌സൻ സീത രവീന്ദ്രന്‍ അറിയിച്ചു. എഫ്.ഐ.ആറിെൻറ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സെക്രട്ടറിയും പറഞ്ഞു. ഒന്നര മാസമായിട്ടും നഗരസഭ അധികാരികൾക്ക് എഫ് ഐ.ആറിെൻറ കോപ്പി കൈപ്പറ്റാനാകാത്തതിനെയും അംഗങ്ങൾ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.