ബോംെബ രവിയുടെ ഓർമയിൽ ഗാനാലാപന മത്സരം

ഗുരുവായൂര്‍: 'ആരെയും ഭാവഗായകനാക്കി' കടന്നു പോയ ബോംെബ രവിയുടെ ഓർമയിൽ കെ. ദാമോദരൻ പഠന ഗവേഷണ കേന്ദ്രം ഗാനാലാപന മത്സരം സംഘടിപ്പിച്ചു. ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. യുവകല സാഹിതി ജനറൽ സെക്രട്ടറി ഇ.എം. സതീശൻ അധ്യക്ഷത വഹിച്ചു. കെ. ദാമോദര​െൻറ 'ഇന്ത്യയുടെ ആത്മാവ്' എന്ന ഗ്രന്ഥത്തെ കുറിച്ച് യുവകലാ സാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഡോ. യു.സി.ജി. നമ്പൂതിരി, എൻ. മഹേശ്വരൻ ഭട്ടതിരിപ്പാട്, ഗ്രന്ഥശാല പ്രവർത്തകൻ കെ.കെ. വിജയൻ എന്നിവരെ സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് പൊന്നാടയണിയിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ, അസി. സെക്രട്ടറി സി.വി. ശ്രീനിവാസൻ, ലോക്കൽ സെക്രട്ടറി കെ.എ. ജേക്കബ്, വായനശാല സെക്രട്ടറി കെ.കെ. ജ്യോതിരാജ്, ഡോ. കെ. വിവേക് എന്നിവർ സംസാരിച്ചു. ബോംെബ രവി സംഗീത സംവിധാനം ചെയ്ത ഗാനങ്ങളാണ് മത്സരത്തിൽ ആലപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.