തൃശൂർ: പരാതികളും തടസ്സങ്ങളുമില്ലാതെ മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് - (നീറ്റ് പരീക്ഷ ) ജില്ലയിൽ സുഗമം. 20 സ്‌കൂളുകളിലായി 8640 വിദ്യാർഥികളാണ് ജില്ലയിൽ പരീക്ഷയെഴുതിയത്. മുൻ വർഷങ്ങളിൽ വസ്ത്രധാരണമുൾപ്പെടെ വിവാദത്തിനിടയാക്കിയെങ്കിൽ ഇത്തവണ ഒരു പരാതിയും ഉണ്ടായില്ലെന്ന് അധികൃതർ പറഞ്ഞു. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു ഒന്ന് വരെയായിരുന്നു പരീക്ഷ. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി രാവിലെ ഏഴ് മുതല്‍ പരീക്ഷാകേന്ദ്രങ്ങളില്‍ പൊലീസിെൻറ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കർശന പരിശോധനകളോടെയും മെറ്റൽ ഡിറ്റക്ടറിലൂടെയുമായിരുന്നു പരീക്ഷാ ഹാളിലേക്ക് പ്രവേശനം. അരക്കൈ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്നതുൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ നേരത്തേത്തന്നെ നീറ്റ് അധികൃതർ നൽകിയിരുന്നതിനാൽ കരുതലോടെയായിരുന്നു പരീക്ഷാർഥികൾ എത്തിയത്. കൂടാതെ പരീക്ഷക്കെത്തിയവരുടെ യാത്ര സുഗമമാക്കാന്‍ റൂറല്‍ പൊലീസ് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. രാവിലെ മുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.