ചെറുതുരുത്തി: കേരള ആർട്ടിസാൻസ് യൂനിയൻ(സി.ഐ.ടി.യു) വള്ളത്തോൾ നഗർ ഏരിയ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എം.എസ്. വാസുദേവൻ അധ്യക്ഷത വഹിച്ചു. യൂനിയൻ ജില്ല സെക്രട്ടറി വി.ആർ. വിൽസൻ മുഖ്യപ്രഭാഷണം നടത്തി. വിമൻസ് സംസ്ഥാന കമ്മിറ്റി അംഗം എം.കെ. സാറാമ്മ, പി.കെ. അയ്യപ്പൻ, പി. സുധാകരൻ. തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം.ജി.സുരേഷ് കുമാർ സ്വാഗതവും എസ്.രാമൻകുട്ടി നന്ദിയും പറഞ്ഞു. പഴയ കൊച്ചിന്‍ പാലം സംരക്ഷിക്കും -എം.എൽ.എ ചെറുതുരുത്തി: തകര്‍ന്നുവീണ ഭാരതപ്പുഴ കൊച്ചിന്‍പാലം സംരക്ഷിക്കുമെന്ന് യു.ആർ. പ്രദീപ് എം.എൽ.എ പറഞ്ഞു. 60 വര്‍ഷം പഴക്കമുള്ള പാലങ്ങളെ സംരക്ഷിക്കുമെന്നാണ് മന്ത്രിസഭയുടെ തീരുമാനം. അടുത്ത ബജറ്റില്‍ തുക വകയിരുത്തും. ചെറുതുരുത്തി- ഷൊര്‍ണൂര്‍ തടയണയുടെ ഉദ്ഘാടനവും ഈ മാസംതന്നെ നടത്തുമെന്നും എം.എൽ.എ അറിയിച്ചു. തടയണ പ്രദേശത്ത് ടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാധ്യതയും എം.എൽ.എ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.