തൃശൂർ: ജൈവ പച്ചക്കറിയെന്ന പേരില്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്ന ചില പച്ചക്കറികളില്‍ രാസവളങ്ങളുടെ അംശം കണ്ടെത്തിയ സാഹചര്യത്തിൽ ജൈവ പച്ചക്കറികൾക്കായി പുതിയ മാനദണ്ഡങ്ങളും നിയമങ്ങളുമൊരുക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. യുവകര്‍ഷക കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'താഴംപൂ' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവ ഉല്‍പന്നങ്ങളെന്ന പേരില്‍ വിറ്റഴിക്കുന്ന പച്ചക്കറികളില്‍ പുത്തന്‍ തലമുറ കീടനാശിനികളുടെ അംശം കണ്ടെത്തിയത് ന്യായീകരിക്കാനാവുന്നതല്ല. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ പുതിയ മാനദണ്ഡങ്ങളും നിയമങ്ങളുമായി ജൈവകൃഷിയെ ശാസ്ത്രീയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിെൻറ നാനാഭാഗത്തു നിന്നുമായി സമൂഹമാധ്യങ്ങളിലൂടെ രൂപം കൊണ്ട സംഘടനകളാണ് യുവകര്‍ഷക കൂട്ടായ്മകള്‍. അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വനിത യുവശ്രേഷ്ഠ, കര്‍ഷകമിത്രം, ഹരിത കീര്‍ത്തി തുടങ്ങിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സുമതി, വിജയന്‍ കണ്ണാത്ത്, ഗോപു കൊടുങ്ങല്ലൂര്‍, സജീവന്‍ പുത്തന്‍ചിറ തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.