പഴയന്നൂർ: നഗരത്തിലെ ആശുപത്രിയിൽ രോഗിയും ബന്ധുക്കളും തമ്മിൽ ഏറ്റുമുട്ടി. അക്രമാസക്തനായ രോഗി ആശുപത്രിയുടെ ചില്ലുകൾ അടിച്ച് തകർത്തു. വെള്ളിയാഴ്ച അർധരാത്രിയാണ് സംഭവം. പഴയന്നൂർ കല്ലേപ്പാടം സ്വദേശി പുലിക്കോട്ടിൽ ജോജിയുടെ (24) ഇടത് കൈത്തണ്ടയിലെ ഞരമ്പ് മുറിഞ്ഞ നിലയിൽ വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് ആശുപത്രിയിലെത്തിയത്. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ ജോജിയെ കൂട്ടുകാരായ തെക്കേപ്പൊറ്റ കട്ടേക്കുടിയിൽ ലിൻസൻ (23), സഹോദരൻ തോമസ് (25) എന്നിവർ ചേര്‍ന്ന് മർദിച്ചു. തുടര്‍ന്ന് ജോജി അക്രമാസക്തനായി ആശുപത്രിയിലെ ഫാബ്രിക്കേഷനുകളും ചില്ലുകളും അടിച്ചുതകര്‍ത്തു. മൂന്നു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജോജിയെയും ലിന്‍സനെയും പഴയന്നൂർ എസ്.ഐ പി.കെ. ദാസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.