പുറമ്പോക്ക് കൈയേറ്റക്കാരെ സംരക്ഷിക്കുന്നത് പൊലീസും ചില റവന്യു ഉദ്യോഗസ്ഥരും ^സി.പി.ഐ

പുറമ്പോക്ക് കൈയേറ്റക്കാരെ സംരക്ഷിക്കുന്നത് പൊലീസും ചില റവന്യു ഉദ്യോഗസ്ഥരും -സി.പി.ഐ ചാവക്കാട്: തീരഭൂമിയിലെ പുറമ്പോക്ക് ൈകയേറ്റക്കാരെ സംരക്ഷിക്കുന്നത് പൊലീസും രാഷ്ട്രീയക്കാരുടെ മുന്നിൽ ഓച്ചാനിച്ച് നിൽക്കുന്ന ചില റവന്യു ഉദ്യോഗസ്ഥരുമെന്ന് സി.പി.െഎ നേതാവി​െൻറ ആക്ഷേപം. പുന്നയൂർ പഞ്ചായത്തിലെ പുറമ്പോക്ക് കൈയേറ്റത്തിനെതിരെ ചാവക്കാട് താലൂക്ക് വികസനസമിതി യോഗത്തിൽ ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീറാണ് രൂക്ഷ വിമർശനം ഉയർത്തിയത്. ചാവക്കാട് സി.ഐ കൈയേറ്റ മാഫിയയുടെ ആളാണെന്നും അദ്ദേഹം ആരോപിച്ചു. എടക്കഴിയൂരിൽ പുറമ്പോക്ക് ഭൂമി കൈയേറിയത് പരിശോധിക്കാൻ ചെന്ന വില്ലേജ് ഓഫിസറെ തടഞ്ഞ സംഭവത്തിൽ കേസെടുക്കാതെ സി.ഐ ഒത്തുതീർപ്പാക്കുകയാണ് ചെയ്തത്. പുറമ്പോക്ക് ഭൂമി കൈയേറി കെട്ടിടം പണിത് വിൽപന നടത്തുന്നതും വാടകക്ക് നൽകുന്നതും സംബന്ധിച്ച് ഒരു വർഷം മുമ്പ് റവന്യൂ മന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കൈയേറ്റക്കാർക്ക് ഒരു നോട്ടീസ് നൽകാൻ പോലും റവന്യൂ ഉദ്യോഗസ്ഥർക്ക് ധൈര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. കൈയേറിയ സ്ഥലത്ത് ജനങ്ങളെ കബളിപ്പിക്കാൻ ഒരു ആരാധനാലയം നിർമിച്ചിട്ടുണ്ട്. കഞ്ചാവ് വിൽപനക്കാരും ക്രിമിനലുകളും താമസിക്കുന്നത് കൈയേറ്റ ഭൂമിയിൽ നിർമിച്ച കെട്ടിടങ്ങളിലാന്നെന്ന് എൻ.സി.പി പ്രതിനിധി എം.കെ ഷംസുദ്ദീൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.