കുന്നംകുളം: നഗരസഭയും ചെവ്വന്നൂർ, കണ്ടാണിശ്ശേരി, ചൂണ്ടൽ പഞ്ചായത്തുകളും അതിർത്തി പങ്കിടുന്ന പയ്യൂർ പാടശേഖരത്തിലെ പ്രധാന ജലസ്രോതസ്സായ പയ്യൂർ . കക്കാൻതോട് സമഗ്ര വികസനത്തിെൻറ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോടിെൻറ പാർശ്വ ഭിത്തിയിൽ കയർ ഭൂവസ്ത്രം വിരിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. കരീം അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ടി.എ. മുഹമ്മദ് ഷാഫി ആമുഖ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. പത്മിനി, കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രീതി സുരേഷ്, ചൂണ്ടൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് രേഖ സുനിൽ, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.കെ. ആൻറണി, പഞ്ചായത്തംഗങ്ങളായ എം.ബി. പ്രവീൺ, വി.സി. സിനി, ഷീബ ജയപ്രകാശ്, ആസൂത്രണ സമിതി അംഗം ടി.പി. റാഫേൽ, വാർഡ് വികസന സമിതി അംഗം എം.വി. വത്സലൻ, സി.ഡി.എസ് അംഗം ജിഷ സുനിൽ കുമാർ, ചൂണ്ടൽ പഞ്ചായത്ത് സെക്രട്ടറി പി. ഗീതാകുമാരി, ഓവർസിയർമാരായ കെ.വി. രമേഷ്, എം.എം. മുഹ്സിൻ, തൊഴിലുറപ്പ് മേറ്റുമാരായ ഗിരിജ ഷൺമുഖൻ, ലിസി രാജൻ, ഐസകുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.