തൃപ്രയാർ: നൂറുഗ്രാം കഞ്ചാവുമായി വിൽപനക്കാരനായ യുവാവിനെ തൃപ്രയാർ എക്സൈസ് സംഘം പിടികൂടി. വലപ്പാട് കോറോട്ട് രാഹുലിനെയാണ് (18) പ്രിവൻറീവ് ഓഫിസർമാരായ ശിവശങ്കരൻ, സോണി, സി.ഇ.ഒമാരായ എ.സന്തോഷ്, കെ.എ. അജയ്, മണിദാസ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. യാത്രയയപ്പ് തൃപ്രയാർ: നാട്ടിക പഞ്ചായത്ത് 66ാം നമ്പർ അംഗൻവാടിയിൽനിന്ന് വിരമിക്കുന്ന അധ്യാപിക വി.എസ്. വിജയലക്ഷ്മിക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡൻറ് പി.വിനു വിജയലക്ഷ്മിയെ പൊന്നാടയണിയിച്ചു. പഞ്ചായത്ത് അംഗം കെ.വി. സുകുമാരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി ബാബു, ബിൻറി ഉണ്ണികൃഷ്ണൻ, ജയ, സജീവ് വിനീത, ബൈജു, ശുഭ സന്തോഷ്, എം. നളിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.