നൂറിെൻറ നിറവിൽ സർക്കാർ വിദ്യാലയങ്ങൾ

വാടാനപ്പള്ളി: എസ്.എസ്.എൽ.സി പരീക്ഷയിൽ തീരദേശെത്ത സ്കൂളുകൾക്ക് തിളക്കമാർന്ന ജയം. വാടാനപ്പള്ളി ഗവ. ഹൈസ്കൂൾ, കണ്ടശാംകടവ് ഗവ. ഹൈസ്കൂൾ, താന്ന്യം ഗവ. ഹൈസ്കൂൾ,പെരിങ്ങോട്ടുകര ഗവ. ഹൈസ്കൂൾ, തളിക്കുളം പുതിയങ്ങാടി മോഡൽ ഹൈസ്കൂൾ, ഏങ്ങണ്ടിയൂർ സ​െൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, കാരമുക്ക് എസ്.എൻ.ജി.എസ് സ്കൂൾ, പുത്തൻപീടിക സ​െൻറ് ആൻറണീസ് സ്കൂൾ എന്നിവ നൂറുശതമാനം വിജയം കരസ്ഥമാക്കി. വാടാനപ്പള്ളി ഗവ. ഹൈസ്കൂൾ തുടർച്ചയായി നാലാം തവണയും നൂറുമേനി നേടി. പരീക്ഷ എഴുതിയ 72 പേരും വിജയിച്ചു. നൂറുശതമാനം നേടിയ കണ്ടശാംകടവ് ഗവ. ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 56 പേരും വിജയിച്ചു ഒരാൾ എപ്ലസ് നേടി. പുതിയങ്ങാടി മോഡൽ ഹൈസ്കൂളിൽ 82 പേരും വിജയിച്ചു. കൂടുതൽ പേർ പരീക്ഷ എഴുതിയ സ​െൻറ് തോമസ് ഹൈസ്കൂളിൽ 323 പേരും വിജയിച്ചു. 28 പേർ ഫുൾ എ പ്ലസ് നേടി. താന്ന്യം ഗവ. ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 26 പേരും വിജയിച്ചു. ഒരാൾ ഫുൾ എപ്ലസ് നേടി. പെരിങ്ങോട്ടുകര ഗവ. ഹൈസ്കൂളിൽ 33 പേരും വിജയിച്ചു. ഒരാൾ ഫുൾ എപ്ലസ് നേടി. കാരമുക്ക് എസ്.എൻ.ജി.എസിൽ 213 പേരും വിജയിച്ചു. 19 പേർ ഫുൾ എപ്ലസ് നേടി. പുത്തൻപീടിക സ​െൻറ് ആൻറണി സ്കൂളിൽ 56 പേരും വിജയിച്ചു.കമലാ നെഹ്റു സ്കൂളിൽ 199 പേരിൽ 197 പേർ വിജയിച്ചു. ഒമ്പത് പേർ ഫുൾ എപ്ലസ് നേടി. നാഷനൽ ഹൈസ്കൂളിൽ 147 പേരിൽ 145 പേർ വിജയിച്ചു. ഇവിടെ ഇംഗ്ലീഷ് മീഡിയത്തിൽ 100 ശതമാനം വിജയം നേടി. 37 പേരും വിജയിച്ചു. 10 പേർ എപ്ലസ് നേടി. മണ്ണൂർ ഗവ. ഹൈസ്കൂളിൽ 64 പേരിൽ 63 പേരും വിജയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.