കഴിമ്പ്രം ബീച്ചിനെ വിനോദ സഞ്ചാരകേന്ദ്രമാക്കും

തൃപ്രയാർ: വലപ്പാട് ഗ്രാമപഞ്ചായത്തിലെ കഴിമ്പ്രം ബീച്ചിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാൻ പദ്ധതി. ഇതിനുള്ള സാധ്യത പഠനം കഴിഞ്ഞു. റോഡി​െൻറ ഇരുഭാഗത്തായി രണ്ട് കിലോമീറ്റർ നീളത്തിലാണ് ബീച്ച് സൗന്ദര്യവത്കരണം നടത്തുക. 13.5 ഏക്കർ സ്ഥലമാണ് ഇതിന് തയാറാക്കുക. ഘട്ടമായി നടപ്പാക്കുന്ന ബീച്ച് വികസനത്തിന് ആദ്യ ഘട്ടം രണ്ടു കോടിയുടെ രൂപരേഖയാണ് തയാറാക്കിയിരിക്കുന്നത്. നടപ്പാത, കച്ചവടകേന്ദ്രങ്ങൾ, കംഫർട്ട് സ്റ്റേഷൻ, കുട്ടികളുടെ പാർക്ക്, ഫിറ്റ്നസ് സ​െൻറർ എന്നിവ നിർമിക്കും. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലാണ് ചുമതല വഹിക്കുക. ബീച്ച് വികസനത്തിനായി ഗീതാഗോപി എം.എൽ.എ വിളിച്ച് ചേർത്ത യോഗത്തിൽ സംഘാടക സമിതിയും രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ് (ചെയർ.) വാർഡ് അംഗം പി.എസ്. ഷജിത്ത് (കൺ.) എന്നിവരാണ് ഭാരവാഹികൾ. കഴിമ്പ്രം കടപ്പുറത്ത് ചേർന്ന യോഗം ഗീതാഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി, പഞ്ചായത്തംഗങ്ങൾ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.