കുന്നംകുളം: നഗരത്തിൽ ശുചിമുറി മാലിന്യം റോഡിലേക്ക് ഒഴുകുന്നു. നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടേത്താട് ചേർന്ന് ജങ്ഷനിലാണ് മാലിന്യം ഒഴുകുന്നത്. നഗരസഭ ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷനിലെ ശുചിമുറി ടാങ്ക് കവിഞ്ഞാണ് പുറത്തേക്ക് തള്ളുന്നത്. റോഡരികിലാണ് മാലിന്യ ടാങ്ക് സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് പേർ നടന്നു പോകുന്നിടത്താണ് മാലിന്യം ഒഴുകുന്നത്. യാത്രക്കാർ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. രണ്ട് ദിവസമായി കക്കൂസ് മാലിന്യം ഒഴുകിയിട്ടും പരിഹാരം കണ്ടെത്താൻ മുനിസിപ്പൽ അധികാരികൾ തയാറായിട്ടില്ല. ബ്ലീച്ചിങ് പൗഡർ വിതറി രക്ഷപ്പെടുകയാണ് നഗരസഭ ഉദ്യോഗസ്ഥർ. ഇതേ സ്ഥലത്താണ് തട്ടുകട കച്ചവടം പൊടിപൊടിക്കുന്നത്. നിലവിലുള്ള ടാങ്കിന് ആഴം കൂട്ടിയെങ്കിലേ ശാശ്വത പരിഹാരം കണ്ടെത്താനാകൂവെന്ന നിലപാടാണ് സമീപ കച്ചവടക്കാർക്ക്. മാലിന്യം കവിഞ്ഞൊഴുകുന്നതിലൂടെ കച്ചവടക്കാരും ദുരിതത്തിലാണ്. സ്വന്തം കെട്ടിടത്തിൽ നിന്ന് പുറത്തേക്കൊഴുകുന്ന മാലിന്യം തടയാൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തയാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതേ സ്ഥലത്ത് അനധികൃത കച്ചവടക്കാരുടെ ഭക്ഷണ വിൽപന കണ്ടില്ലെന്ന മട്ടിലാണ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.