ചാവക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസുമായി വാഴപ്പുള്ളി വീട്ടിലെ ഇരട്ട സഹോദരിമാർ. ചാട്ടുകുളം വാഴപ്പുള്ളി അന്തോണി ജോയി-ഫിജ ദമ്പതികളുടെ ഇരട്ടകളായ ഡെല്ലയും ഡോണയുമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവൻറ് േഗൾസ് ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഡെല്ല റോസ് ജോയും ഡോണ റോസ് ജോയും. ഇവരുടെ മൂത്ത സഹോദരി ദിയ നേരത്തെ ഇതേ സ്കൂളിൽ നിന്ന് അഭിമാനാർഹമായ വിജയം ആദ്യം സ്വന്തമാക്കിയിരുന്നു. പിന്നീട് നെടുപുഴ വിമൻസ് പോളി ടെക്നിക് കോളജിൽ നിന്ന് ഡിപ്ലോമ എടുത്ത ശേഷം എൽ.എഫ് കോളജിൽ ബി.കോം വിദ്യാർഥിനിയായി പഠനം തുടരുകയാണ് ദിയ. ഡെല്ലക്കും ഡോണക്കും സയൻസ് വിഷയങ്ങളോടാണ് പ്രിയമെന്ന് മാതാവ് ഫിജ പറഞ്ഞു. ആറാം ക്ലാസ് വരെ ഇരുവരും സി.ബി.എസ്.എസ്.ഇ വിഷയവുമായി ആർത്താറ്റ് ഹോളിക്രോസ് സ്കൂളിലായിരുന്നു. ഏഴാം ക്ലാസോടെയാണ് എൽ.എഫിലെത്തുന്നത്. എല്ലാ ദിവസവും പുലർച്ചെ അഞ്ച് മുതലാണ് ഇരുവരും പഠിക്കാൻ ഇരിക്കുന്നതെന്ന് പിതാവ് ജോയ് പറഞ്ഞു. മിനിറ്റുകൾ വ്യത്യാസത്തിലാണ് ജന്മമെങ്കിലും ഇരട്ടകളിൽ ഡെല്ലയാണ് മൂത്തവൾ. ആർത്താറ്റ് ഹോളിക്രോസ് വിദ്യാലയത്തിലെ ജീവനക്കാരിയായ ഫിജയും ഗുരുവായൂരിൽ വ്യാപാരിയായ ജോയും അപൂർവ നേട്ടത്തിെൻറ ആഹ്ലാദത്തിരക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.