മേളക്കൊഴുപ്പിൽ കുഴികാട്ടുശ്ശേരി ഗ്രാമികയുടെ ദേശക്കാഴ്ച

മാള: കുഴികാട്ടുശ്ശേരി ഗ്രാമികയുടെ ദേശക്കാഴ്ചയോടനുബന്ധിച്ച് കലാ സാംസ്കാരികോത്സവം, പൈതൃകോത്സവം, സംഗീതോത്സവം എന്നിവ നടത്തി. കലാസാംസ്കാരികോത്സവം സംവിധായകൻ മോഹൻ ഉദ്ഘാടനം ചെയ്തു. രമേഷ് കരിന്തലക്കൂട്ടം അധ്യക്ഷത വഹിച്ചു. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം അരങ്ങേറി. ഫോക്്ലോർ അവാർഡ് ജേതാവ് തങ്കമണി കൃഷ്ണൻ, (തുയിലണർത്തുപാട്ട്) പി.എ. സുബ്രഹ്മണ്യൻ (കുരുത്തോല നിർമാണം) എന്നിവരെ ആദരിച്ചു. ജില്ല പഞ്ചായത്തംഗം നിർമൽ സി. പാത്താടൻ, ആൻറണി ഈസ്്റ്റ്മാൻ, എം.എസ്. വിജയൻ, അനുപമ മോഹൻ, വി.കെ. ശ്രീധരൻ, എ.ഐ. മുരുകൻ ഗുരുക്കൾ, കൊടകര ഉണ്ണി, വടക്കേടത്ത് പത്മനാഭൻ, വി.ആർ. മനുപ്രസാദ് എന്നിവർ സംസാരിച്ചു. രണ്ടാംദിനം സംഗീതോത്സവം ഊർമിള ഉണ്ണി ഉദ്ഘാടനം ചെയ്തു. സി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. അന്നമനട ബാബുരാജ്, വിവേക് മൂഴിക്കുളം, ഐ. ബാലഗോപാലൻ, പി.യു. വിത്സൺ എന്നിവരെ അനുമോദിച്ചു. നവനീത് എസ്. നായർ, കെ.എസ്. വിഘ്നേഷ്, തുമ്പൂർ ലോഹിതാക്ഷൻ, ഡോ. വി.പി. ജിഷ്ണു , ടി.ആർ. രമാദേവി, അശ്വതി പുഷ്പാംഗദൻ, ഇ.കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം, പൂരക്കളി, സംഗീതക്കച്ചേരി, സംഗീതാർച്ചന എന്നിവ അവതരിപ്പിച്ചു. മേയ്ദിന റാലി മാള: മേയ്ദിന റാലിയും പൊതുസമ്മേളനവും വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു മാള ഏരിയ സെക്രട്ടറി സി.ആർ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ടി.എം. ബാബു, ഇ.എസ്. ശശിധരൻ, ലത ചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി.എൻ. വേണു, സലാം ചൊവ്വര, എം.എസ്. മൊയ്തീൻ, പി.കെ. മാധവൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.