അബ്​ദുക്കക്ക്​ നാടിെൻറ ആദരം

ചെന്ത്രാപ്പിന്നി: അധ്വാനത്തി​െൻറ അന്തസ്സുയർത്തിയ അബ്ദുക്കക്ക് നാടി​െൻറ ആദരം. നൂറ് വയസ്സ് പിന്നിട്ടിട്ടും പുളിച്ചോട് സ​െൻററിൽ മീൻ കച്ചവടം നടത്തുന്ന പുതിയവീട്ടിൽ അബ്ദു എന്ന നാട്ടുകാരുടെ പ്രിയ അബ്ദുക്കയെയാണ് ലോക തൊഴിലാളി ദിനത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ആദരിച്ചത്. മേയ്ദിനത്തിൽ മാധ്യമം അബ്ദുക്കയുടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കയ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൺ പൊന്നാട അണിയിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ് റമദാൻ കിറ്റ് നൽകി. വൈസ് പ്രസിഡൻറ് എ.വി. സതീഷ്, പഞ്ചായത്ത് അംഗം സലീം വലിയകത്ത്, ഷെമീർ എളേടത്ത്, വി.കെ. ജ്യോതി പ്രകാശ്, കെ.എ. കൊച്ചുമോൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.