​േറാഡ്​ കൈയേറ്റം: അളക്കാൻ നടപടിയെടുക്കും

തൃശൂർ: കൈയേറ്റമുണ്ടെന്ന് പരാതിയുയർന്ന പഴുവിൽ-പുറത്തൂർ ആലപ്പാട് റോഡ് അളക്കാൻ നടപടിയെടുത്തതായി പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ചാഴൂർ കുറുമ്പിലാവ് മണ്ണാംപറമ്പിൽ പ്രവീണി​െൻറ പരാതിയെതുടർന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകര​െൻറ നിർദേശപ്രകാരമാണ് നടപടി. റോഡിന് പ്രത്യക്ഷത്തിൽ കൈയേറ്റമോ മറ്റ് തകരാറുകളോ ഇല്ലെന്നും പരാതി ഉയർന്ന സാഹചര്യത്തിൽ അളന്ന് തിട്ടപ്പെടുത്താൻ ജില്ല സർവേ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഒാഫിസിന് നൽകിയ മറുപടിയിൽ എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. 5.9 കി.മീ വരുന്ന റോഡ് അളക്കാനുള്ള ചെലവി​െൻറ എസ്റ്റിമേറ്റ് സമർപ്പിക്കാൻ അസി. എൻജിനീയർക്ക് നിർദേശം നൽകിയതായും എക്സി. എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.