ഇരിങ്ങാലക്കുട: ജലനിധിപദ്ധതി നടപ്പാക്കിട്ടും വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം. 365 ദിവസവും തടസ്സമില്ലാതെ വെള്ളം കിട്ടുമെന്ന അധികൃതരുടെ വാക്ക് പാഴ്‌വാക്കായി മാറിയെന്ന് മുകുന്ദപുരം കണ്‍സ്യൂമേഴ്‌സ് സൊസൈറ്റി ആരോപിച്ചു. 15 ദിവസം പിന്നിട്ടിട്ടും കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ ദുരിതത്തിലാണ്. കാരുമാത്ര , കടലായി പ്രദേശങ്ങളില്‍ വിവിധ സംഘടനകള്‍ കുടിവെള്ളവിതരണം ആരംഭിച്ചെങ്കിലും ക്ഷാമം രൂക്ഷമാണ്. കുടിവെള്ള വിതരണം വാട്ടര്‍ അതോറിറ്റിയില്‍നിന്ന് ജലനിധിക്ക് കൈമാറിയ പഞ്ചായത്താണ് വെള്ളാങ്ങല്ലൂര്‍. വാട്ടര്‍ അതോറിറ്റി ഈടാക്കുന്നതിലും കൂടിയ നിരക്കാണ് ജലനിധി വാങ്ങുന്നതെങ്കിലും കുടിവെള്ളം കിട്ടുമെന്ന പ്രതീക്ഷയായിരുന്നു ഗുണഭോക്തക്കള്‍ക്ക്. അമിത നിരക്ക് വാങ്ങിയിട്ടും കൃത്യമായി കുടിവെള്ളം വിതരണം നടത്താത്തതില്‍ കണ്‍സ്യൂമര്‍ സൊസൈറ്റി പ്രതിഷേധിച്ചു. ജനജീവിതം ദുസ്സഹമാക്കുന്ന കുടിവെള്ളപ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് സൊസൈറ്റി നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു. ടി.കെ. ഹുസൈന്‍, സാബു കണ്ടത്തില്‍, വി. രാംദാസ്, രാജേശ്വരി ചെറുപറമ്പത്ത്, രവി ചന്ദ്രൻ, അനൂപ് സി. മേനോന്‍, ജെയ്‌സണ്‍ ആൻറണി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.