ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം

ആമ്പല്ലൂര്‍: ചെങ്ങാലൂരില്‍ ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ബിരാജിനെ പിടികൂടാൻ പൊലീസ് നടപടി ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ചെങ്ങാലൂര്‍ കുണ്ടുകടവില്‍ യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവത്തിലെ ദുരൂഹതകള്‍ പരിഹരിക്കണമെന്ന് സി.പി.ഐ പുതുക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും, അസാധാരണമായി നടന്ന സംഭവത്തില്‍ ഏറെ ദുരൂഹതകള്‍ ഉള്ളതായും സമഗ്രമായ അന്വേഷണം നടത്തണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനിടെ സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനം പൊലീസിന് നല്‍കി. ജീതുവി​െൻറ ഘാതകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രവര്‍ത്തകര്‍ മെഴുകുതിരി തെളിച്ച് മുദ്രാവാക്യം മുഴക്കി. പ്രതിയെ ഉടന്‍ പിടികൂടുമെന്ന പൊലീസി​െൻറ ഉറപ്പിലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. മേരി സണ്ണി, ത്രേസ്യ റപ്പായി, ലളിത കൃഷ്ണന്‍, രതി ബാബു, ബീന സുകുമാരന്‍, സുമ പ്രകാശന്‍, ചന്ദ്രിക ചന്ദ്രന്‍, രാജി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.