അഴീക്കോട്^മുനമ്പം പാലം നിർമാണ നടപടി വേഗത്തിലാക്കണം

അഴീക്കോട്-മുനമ്പം പാലം നിർമാണ നടപടി വേഗത്തിലാക്കണം എറിയാട്: അഴീക്കോട്-മുനമ്പം പാലം നിർമാണത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പാലം സമരം സമിതിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ആറ്റുകാൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ഷാനവാസ് കാട്ടകത്ത് അധ്യക്ഷത വഹിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് ലാൻഡ് അക്വിസിഷൻ ഒാഫിസറെ നിയമിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും നടപടികളൊന്നുമായില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. പണം ലഭ്യമാകാത്തതിനാൽ പരിസ്ഥിതി -സാമൂഹികാഘാത പഠനങ്ങൾ നീളുകയാണ്. അഴീക്കോട് മത്സ്യവകുപ്പി​െൻറ സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിനുള്ള നടപടികളും പൂർത്തിയായിട്ടില്ല. നടപടി വേഗത്തിലാക്കാൻ ഇരുകരകളിലേയും എം.പിമാർ, എം.എൽ.എമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ ഏകോപന സമിതി രൂപവത്കരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. യു.എം. അബ്ദുല്ലക്കുട്ടി, വി.എ. മുഹമ്മദ് സഗീർ, കെ.എം. മുഹമ്മദുണ്ണി, പി.ജെ. ഫ്രാൻസിസ്, ഒ.എൻ. അനിരുദ്ധൻ, എ.കെ. അലിക്കുഞ്ഞി, പി.എം. സിദ്ദീഖ്, എൻ.എം. സലീം എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനം അഴീക്കോട്: ഗ്രാമീണ വായനശാല ഫിനിക്സ് ക്ലബി​െൻറ വാർഷികാഘോഷത്തി​െൻറ ഭാഗമായി സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. കവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ അധ്യക്ഷത വഹിച്ചു. ഹാരിസ് ചക്കാലക്കൽ രചിച്ച ബാലസാഹിത്യ കൃതി 'ലൂബിക്ക' എഴുത്തുകാരി പ്രഫ. വി.കെ. സുബൈദ പ്രകാശനം ചെയ്തു. സാഹിത്യകാരി ഉഷാദേവി മാരായിൽ ഏറ്റുവാങ്ങി. മലർവാടി എഡിറ്റർ പി.എ. നാസിമുദ്ദീൻ പുസ്തക പരിചയം നടത്തി. വായനശാലകൾക്കുള്ള പുസ്തകങ്ങൾ അംബിക ശിവപ്രിയൻ കൈമാറി. സി.എ. നസീർ ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച എം.എൻ. സുധൻ, കെ.എ. അഷറഫ്, ഷെറിൻ അഴീക്കോട്, റംഷാദ് ബക്കർ, ഷാഫി റഹ്മാൻ, ബാബു ഷെജീർ, ബിജു, ഷീഫാൻ, രവിനാഥ്, സൽമാൻ, വിഷ്ണു എന്നിവരെ അനുമോദിച്ചു. നൗഷാദ് കറുകപ്പാടത്ത്, പി.എ. നൗഷാദ്, കെ.എസ്. സുനിൽകുമാർ, പി.കെ. സൈഫുദ്ദീൻ, സുബീഷ്, അമ്പാടി എന്നിവർ സംസാരിച്ചു. കലാ-കായിക മത്സരങ്ങളും ചലച്ചിത്ര പ്രദർശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.