തൃശൂർ: ദിവാൻജിമൂല മേൽപാലത്തിെൻറ അപ്രോച്ച് റോഡ് നിർമാണത്തിനുള്ള മണ്ണ് ലാലൂർ ട്രഞ്ചിങ് ഗ്രൗണ്ടിൽനിന്ന് എടുക്കും. വർഷങ്ങളായി നിക്ഷേപിക്കുന്ന ൈജവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ദ്രവിച്ചുണ്ടായ മണ്ണും ചേർന്ന് ട്രഞ്ചിങ് ഗ്രൗണ്ടിൽ വലിയ മൺകൂന രൂപപ്പെട്ടിട്ടുണ്ട്. 2012ൽ മാലിന്യനിക്ഷേപം നിർത്തലാക്കിയ ലാലൂരിൽ കായിക സമുച്ചയം പണിതുയർത്താനാണ് സർക്കാറിെൻറ പദ്ധതി. അപ്രോച്ച് റോഡ് നിർമാണത്തിനാകെട്ട വൻതോതിൽ മണ്ണ് വേണ്ടി വരും. എട്ട് കോടി രൂപയാണ് ഇതിന് കോർപറേഷൻ വകയിരുത്തിയിരിക്കുന്നത്. അപ്രോച്ച് റോഡിന് ആവശ്യമായ മണ്ണ് ട്രഞ്ചിങ് ഗ്രൗണ്ടിൽ നിന്നെടുത്താൽ കായിക സമുച്ചയം നിർമിക്കാനുള്ള സ്ഥലം നിരന്ന് കിട്ടുകയും ചെയ്യും. നേരത്തെ നഗരത്തിലെ കോവിലകത്തുംപാടം റോഡ് നിർമാണത്തിന് ലാലൂരിൽ നിന്നുള്ള മണ്ണാണ് ഉപയോഗിച്ചത്. ഇൗ മണ്ണ് റോഡ് നിർമാണത്തിന് ഉപയുക്തമാണെന്ന് കേർപറേഷന് വിദഗ്ദോപദേശം കിട്ടിയിട്ടുണ്ട്. കുന്നിടിക്കുന്നു എന്നൊക്കെയുള്ള ആക്ഷേപങ്ങളും എതിർപ്പുകളും ഒഴിവാക്കാനുമാവും. കായികസമുച്ചയത്തിനുള്ള മണ്ണ് നീക്കുന്നതിനും അപ്രോച്ച് റോഡിൽ മണ്ണടിക്കുന്നതിനുള്ള ചെലവും ലാഭിക്കാവുന്നത് ഇരട്ടനേട്ടമായാണ് സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് കാണുന്നത്. കോർപറേഷെൻറ തനത് വിഹിതമായ 18.88 കോടിയുപയോഗിച്ചാണ് മേൽപാലവും അപ്രോച്ച് റോഡും നിർമിക്കുന്നത്. കരാറുകാരനുമായി ഇതിെൻറ ചർച്ച പുരോഗമിക്കുകയാണെന്ന് മുൻ ഡെപ്യൂട്ടി മേയറും ഡി.പി.സി അംഗവുമായ വർഗീസ് കണ്ടംകുളത്തി പറഞ്ഞു. അപ്രോച്ച് റോഡ് നിർമാണോദ്ഘാടനം രാവിലെ 11ന് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.