ചേർപ്പ്: ആറാട്ടുപുഴ ദേവസംഗമത്തിനുശേഷം ഗ്രാമത്തിനും ഭക്തജനങ്ങൾക്കും സർവ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കാൻ ആറാട്ടുപുഴ ശാസ്താവിെൻറ ഗ്രാമബലി ശനിയാഴ്ച നടക്കും. രാത്രി ഒമ്പതിന് ശേഷം ശാസ്താവ് ഗ്രാമത്തിെൻറ നാല് അതിർത്തിക്കുള്ളിലെ ക്ഷേത്രങ്ങൾ, ജലാശയങ്ങൾ തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലെത്തി തന്ത്രി ബലിതൂകും. ചാത്തക്കുടം, ഊരകം, ചേർപ്പ്, തൊട്ടിപ്പാൾ, മുളങ്ങ് എന്നിവടങ്ങളിലെല്ലാം ശാസ്താവ് എത്തി ബലിതൂകും. ഗ്രാമബലിക്കു ശേഷം ശാസ്താവ് പുലർച്ച സ്വക്ഷേത്രത്തിൽ തിരിച്ചെത്തും. ഇതോടെ ശാസ്താവിെൻറ പൂരത്തിെൻറ ചടങ്ങുകൾ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.