മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുങ്ങിയ അച്ഛനും യുവതിയും പിടിയിൽ

ഇരിങ്ങാലക്കുട: സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ അച്ഛനും യുവതിയും പിടിയിൽ. പൊറത്തുശ്ശേരി പല്ലന്‍ വീട്ടില്‍ ബെന്നി (49), തിരൂര്‍ സ്വദേശിനി കുറ്റിക്കാട്ട് വീട്ടില്‍ വിനീത (45) എന്നിവരാണ് എറണാകുളത്ത് ഒളിവില്‍ കഴിയവേ പിടിയിലായത്. 2014 ലാണ് കേസിനാസ്പദമായ സംഭവം. ഭാര്യയുമായി അകന്ന് ജീവിക്കുന്ന ബെന്നി വിനീതക്കൊപ്പം താമസിക്കുന്നത് തടസ്സമായി തോന്നിയപ്പോഴാണ് ഇരുവരും ചേര്‍ന്ന് 15 കാരിയെ കഴുത്ത് ഞെരിച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ മൃതദേഹം കോഴിക്കോട്ട് റെയില്‍ പാളത്തിൽ കൊണ്ടിട്ട് ആത്മഹത്യയാക്കാന്‍ ശ്രമം നടത്തി. മകളെ കാണാതായതിനെത്തുടര്‍ന്ന് അമ്മ നല്‍കിയ പരാതിയിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികളെ പൊലീസ് പിടിച്ചെങ്കിലും ഇരുവരും ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ കഴിയുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ കെ.എസ്. സുശാന്ത്, പൊലീസുകാരയ അനൂപ് ലാലന്‍, കെ.എസ്. സുനീഷ്, ടി.എസ്. സുനില്‍കുമാര്‍, പ്രകാശന്‍, എ.കെ. മനോജ്, ജോഷി ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.